Thursday, February 12, 2026
HomeLATEST NEWSഫ്രാൻസിസ് മാർപാപ്പയ്ക്ക് വിലാപങ്ങളോടെ വിട നൽകി ലോകം

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിലാപങ്ങളോടെ വിട നൽകി ലോകം

Published on

കരുണയുടേയും സ്നേഹത്തിൻ്റേയും സാഹോദര്യത്തിന്റേയും മഹദ്‌വക്താവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിലാപങ്ങളോടെ വിട നൽകി ലോകം. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിൽ ഭൗതികശരീരം കബറടക്കി. പതിനായിരക്കണക്കിന് വിശ്വാസികൾ ബസലിക്കയുടെ പുറത്ത് പ്രാർഥനകളോടെ നിൽക്കുന്നുണ്ടായിരുന്നു. മാർപാപ്പയുടെ ആഗ്രഹപ്രകാരമായിരുന്നു സെൻ്റ് മേരി മേജർ ബസലിക്കയിൽ കബറടക്കം നടത്തിയത്. കർദിനാൾ കോളേജ് ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങു കൾക്ക് കാർമികത്വം നിർവഹിച്ചു.

ശനിയാഴ്‌ച പ്രദേശികസമയം എട്ടുമണിയോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പൊതുദർശനം അവസാനിച്ചതിനുപിന്നാലെ പ്രാർഥനകൾക്കുശേഷം ഭൗതികശരീരം സെൻ്റ് മേരി മേജർ ബസലിക്കയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വിലാപയാത്രയിൽ വൻജനാവലി പങ്കെടുത്തു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപ്, യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലെൻസ്‌കി,ഫ്രഞ്ച് പ്രസിഡന്റ് ഉമ്മാനുവൽ മാക്രോൺ, സ്പെയിൻ രാജാവ് ഫിലിപ് VI, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവ, വില്യം രാജകുമാരൻ തുടങ്ങി ഒട്ടേറെ രാഷ്ട്രത്തലവൻമാർ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.

തിങ്കളാഴ്ച്‌ചയാണ് മാർപാപ്പ ദിവംഗതനായത്. മൂന്നു ദിവസമായി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ രണ്ടരലക്ഷത്തോളം പേർ അന്ത്യാഞ്ജലിയർപ്പിച്ചു. റോമിലെ പുരാതനദേവാലയങ്ങൾ സ്ഥിതിചെയ്യുന്ന ഫോറി ഇംപീരിയാലിയും കൊളോസിയവും കടന്നായിരുന്നു വിലാപയാത്ര. പാവങ്ങളുടെ പാപ്പയായിരിക്കാൻ ആഗ്രഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം ഏറ്റുവാങ്ങാൻ സാന്താ മരിയ മാർജറിയിൽ അശരണരുടെ ഒരുസംഘമുണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. ‘ഫ്രാൻസിസ്‌കസ്’ (ഫ്രാൻസിസ് എന്നതിൻ്റെ ലത്തീൻ നാമം) എന്നുമാത്രമേ ശവകുടീരത്തിൽ എഴുതൂ. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹമാണ് ഇതുരണ്ടും. ഞായറാഴ്ച്‌ച രാവിലെമുതൽ ജനങ്ങൾക്ക് ശവകുടീരം സന്ദർശിക്കാം.

ഫ്രാൻസിസ് പാപ്പയുടെ സംസ്‌കാരം നടന്ന് 15-20 ദിവസത്തിനുശേഷം പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ് വത്തിക്കാനിൽ തുടങ്ങും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this