ടി.പി മാധവൻ ഓർമ്മയാകുമ്ബോള്‍ ഏറ്റവും കൂടുതല്‍ ചർച്ചയായകുന്നത് അദ്ദേഹത്തിൻെ വാർദ്ധക്യകാല ജീവിതമാണ്. എട്ട് വർഷത്തോളമായി പത്താനാപുരം ഗാന്ധിഭവനിലെ താമസക്കാരനായ അദ്ദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. കുറെക്കാലമായി ബന്ധുക്കളില്‍ നിന്ന് അകന്നാണ് അദ്ദേഹത്തിന്റെ ജീവിതം.

ടി. പി മാധാവന് ഒരു മകനും മകളുമാണ് ഉള്ളത്. സിനിമയുടെ തിരക്കുകളില്‍ മാധവൻ കുടുംബത്തെ മറന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭാര്യ ഗിരിജയായിരുന്നു പിന്നീട് മക്കളെ വളർത്തിയത്.