Sunday, March 16, 2025

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

FEATUREDനടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കൊച്ചി സൈബർ പോലീസാണ് ഐടി ആക്‌ട് പ്രകാരം കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച്‌ ബാലചന്ദ്രമേനോൻ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി.ആലുവ സ്വദേശിയുടെ വെളിപ്പെടുത്തല്‍ എന്ന പേരിലാണ് യൂട്യൂബ് ചാനലുകള്‍ വീഡിയോ സംപ്രേക്ഷണം ചെയ്തത്. നേരത്തെ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെ ഈ നടി പീഡനപരാതി നല്‍കിയിരുന്നു. തുടർന്ന് നടന്മാർക്കെതിരേ കേസെടുക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായി നടിയുടെ ചില പ്രതികരണങ്ങളാണ് യുട്യൂബ് ചാനലുകള്‍ സംപ്രേക്ഷണം ചെയ്തത്. ഇതിലാണ് ബാലചന്ദ്ര മേനോനെതിരേയുള്ള പരാമർശങ്ങളും ഉണ്ടായിരുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles