Wednesday, October 7, 2026
HomeElectionമോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോ?; എന്നാൽ രാഹുൽ ഗാന്ധി ജനങ്ങളുടെ...

മോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോ?; എന്നാൽ രാഹുൽ ഗാന്ധി ജനങ്ങളുടെ വീടുകളിൽ നേരിട്ടെത്തി – പ്രിയങ്കാ ഗാന്ധി

Published on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വാരാണസിക്കാർക്ക് എന്തെങ്കിലും പ്രശ്ം വന്നാൽ അവരുടെ എംപിയെ കാണാൻ പോലും കിട്ടാറില്ലെന്നും ഏതെങ്കിലും പദ്ധതികളുടെ ഉദ്ഘാടനത്തിനു മാത്രമാണു മോദി മണ്ഡലം സന്ദർശിക്കാറുള്ളതെന്നും അവർ കുറ്റപ്പെടുത്തി. എന്നാൽ പ്രളയമുൾപ്പെടെ വയനാട് മണ്ഡലത്തിൽ പ്രശ്‌നങ്ങളുണ്ടായപ്പോൾ രാഹുൽ ഗാന്ധി ജനങ്ങളുടെ വീടുകളിൽ നേരിട്ടെത്തി ആശ്വാസമേകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് രാജ്യത്തെ കർഷകർ യാചിച്ചപ്പോൾ പ്രധാനമന്ത്രി അവരെ തിരിഞ്ഞുനോക്കിയിട്ടില്ല. സുഹൃത്തുക്കളുടെ 10 ലക്ഷം കോടി വരുന്ന കടം എഴുതിത്തള്ളുന്ന തിരക്കിലായിരുന്നു അദ്ദേഹം.

കഴിഞ്ഞ 10 വർഷമായി ബിജെപി ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിച്ചപ്പോൾ കാൽമുട്ടുവേദന മറന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ നടന്നു തൻ്റെ സഹോദരൻ രാജ്യത്തെ ഒരുമിപ്പിക്കാൻ പ്രയത്നിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപിയെ എതിർക്കുന്നതിനു പകരം കേരള മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മാത്രം ആക്രമിക്കുകയാണു ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി. സാക്ഷരതയിൽ ഏറെ മുന്നിലായിട്ടും കേരളം തൊഴിൽരഹിതരുടെ എണ്ണത്തിൽ ഉയർന്നു നിൽക്കുന്നത് പിടിപ്പുകേടുകൊണ്ടാണ്. വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് വലിയ മുന്നേറ്റമാണുണ്ടാക്കിയിട്ടുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

Latest articles

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

More like this