Saturday, October 3, 2026
HomeTOP NEWSKERALAഇ.ഡി അന്വേഷണം മറ്റു സഹകരണ ബാങ്കുകളിലേക്കും; പൊലീസ് റജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ ശേഖരിക്കുന്നു

ഇ.ഡി അന്വേഷണം മറ്റു സഹകരണ ബാങ്കുകളിലേക്കും; പൊലീസ് റജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ ശേഖരിക്കുന്നു

Published on

സംസ്‌ഥാനത്തെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടു കേരള പൊലീസ് റജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ശേഖരിക്കുന്നു. തൃശൂർ കരുവന്നൂർ, തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കുകളിലെ വായ്‌പത്തട്ടിപ്പുകളിൽ അന്വേഷണം തുടരുന്നതിനിടയിലാണ് സമാന പരാതിയുള്ള മറ്റു ബാങ്കുകളിലേക്കും ഇ.ഡിയുടെ അന്വേഷണം നീളുന്നത്.

തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, കോന്നി, മാരായമുട്ടം, ബിഎസ്എൻഎൽ എൻജിനീയേഴ്സസ് സഹകരണ ബാങ്കുകളിലും നിക്ഷേപകർക്കു പണം നഷ്‌ടപ്പെട്ടതായി ഇ.ഡിയുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം കേന്ദ്ര ധന മന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പകർപ്പ് തുടർനടപടികൾക്കായി റിസർവ് ബാങ്കിനും അയച്ചു.

കള്ളപ്പണ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കേസെടുത്താൽ പ്രതികളുടെ സ്വത്തു കണ്ടുകെട്ടി നിക്ഷേപകരുടെ പണം ഒരു പരിധിവരെ സംരക്ഷിക്കാൻ കഴിയുമെന്ന് ഇ.ഡി ഉദ്യോഗസ്‌ഥർ പറഞ്ഞു. പൊലീസ് റജിസ്‌റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളിലും നിക്ഷേപകർ നൽകുന്ന സിവിൽ കേസുകളിലും കോടതി നടപടികൾ പൂർത്തിയാക്കി പണം വീണ്ടെടുക്കാൻ വർഷങ്ങൾ കഴിയും. എന്നാൽ പിഎംഎൽഎ കേസുകളിൽ എതിർകക്ഷികളുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും സ്വത്തുകൾ വരെ മരവിപ്പിക്കാനും കണ്ടുകെട്ടാനും കഴിയും.

തൃശൂർ കരുവന്നൂർ ഉൾപ്പെടെ സഹകരണ ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുകൾ സൂക്ഷിച്ചതിനു പുറമേ, സിപിഎം സ്വത്തുവിവരങ്ങളും മറച്ചുവച്ചതായി ഇ.ഡി കണ്ടെത്തി. ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികൾക്കു കീഴിൽ കെട്ടിടം, ഭൂമി തുടങ്ങി വിവിധയിനങ്ങളിൽ 101 ആസ്‌തികളുണ്ടെങ്കിലും തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസ് ഒഴികെയുള്ള സ്വത്തുക്കൾ ആദായനികുതി വകുപ്പിനു നൽകിയ കണക്കിലില്ല.

ആദായനികുതി വകുപ്പിനു ജില്ലാ കമ്മിറ്റി സമർപ്പിച്ച കണക്കുകളും യഥാർഥ ആസ്തിവിവരങ്ങളും ഒത്തുനോക്കിയപ്പോഴാണ് പൊരുത്തക്കേടു കണ്ടെത്തിയത്. 101 ആസ്‌തികളിൽ ആറെണ്ണം സമീപകാലത്തു വിറ്റു. ഇതൊന്നും കണക്കിലുൾപ്പെടുത്തിയില്ല.

പിരിവെടുത്തു നിർമിച്ച ലോക്കൽ, ഏരിയ കമ്മിറ്റി ഓഫിസുകളുടേതടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല. പാർട്ടിയുടെ ആസ്തി വിവരങ്ങൾ അടുത്തദിവസം ഇ.ഡിക്കു കൈമാറുമെന്നു തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അറിയിച്ചു. തൃശൂർ ജില്ലയിലെ ഒരു ബാങ്കിലും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന വാദം മുൻ എംപി പി.കെ.ബിജുവും സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസും ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു.

Latest articles

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30...

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ

തിരുവനന്തപുരം:തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്തു കോടി രൂപ...

More like this