Monday, February 23, 2026
HomeTOP NEWSKERALAനിയമലംഘനം കൂടുന്നു; ഇരുചക്രവാഹനത്തിൽ മൂന്നുപേർ യാത്രചെയ്‌താൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

നിയമലംഘനം കൂടുന്നു; ഇരുചക്രവാഹനത്തിൽ മൂന്നുപേർ യാത്രചെയ്‌താൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Published on

ഇരുചക്രവാഹനത്തിൽ മൂന്നുപേർ യാത്രചെയ്‌താൽ ഓടിക്കുന്നയാളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോർവാഹനവകുപ്പിൻ്റെ നടപടി. സാമൂഹികമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ബോധവത്കരണം ശക്തമാക്കി.

ഇരുചക്രവാഹനത്തിൽ ഓടിക്കുന്ന വ്യക്തിതന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പധികൃതർ പറയുന്നത്. പ്രത്യേക സാഹചര്യത്തിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരാൾക്കുകൂടി യാത്രചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.

എന്നാൽ, ഇരുചക്രവാഹനത്തിൽ മൂന്നുപേർ കയറി അഭ്യാസപ്രകടനം നടത്തുന്നതു കൂടുകയാണ്. ചിലപ്പോൾ ഇതിൽക്കൂടുതൽപ്പേർ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതർ പറയുന്നു.

ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടിൽക്കൂടുതൽപ്പേർ യാത്രചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാനാണു തീരുമാനം.

Latest articles

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ...

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി 69 ലക്ഷം വോട്ടർമാർ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ്...

More like this