Wednesday, February 11, 2026
HomeTOP NEWSINDIAതിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്‌ഡുമായി സിബിഐ; റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്‌ഥാപനങ്ങളിലാണു പരിശോധന

തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്‌ഡുമായി സിബിഐ; റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്‌ഥാപനങ്ങളിലാണു പരിശോധന

Published on

തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്‌ഡുമായി സിബിഐ. ഡൽഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണു പരിശോധന. റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്‌ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്. 35 ഓളം പേരെ വിദേശത്തേക്ക് അയച്ചതായാണു കണ്ടെത്തൽ.

വിവിധ വീസ കൺസൾട്ടൻസി സ്‌ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെ കേസെടുത്തു. മികച്ച ജോലികൾ ലഭ്യമാകുമെന്നു വാഗ്ദാനം ചെയ്‌തു റഷ്യ-യുക്രൈൻ യുദ്ധ മേഖലയിലേക്കു യുവാക്കളെ അയച്ചെന്നതാണ് ഇവർക്കെതിരായ ആരോപണം. 50 ലക്ഷം രൂപയും രേഖകളും ലാപ്ടോപ്പ്, മൊബൈൽ എന്നിവയും ഇതുവരെയുള്ള പരിശോധനയിൽ പിടിച്ചെടുത്തു. പ്രതികളെന്നു സംശയിക്കുന്നവരെ വിവിധയിടങ്ങളിലായി ചോദ്യം ചെയ്യുകയാണ്.

റഷ്യയിൽ കുടുങ്ങി യുക്രെയ്‌ന്‌ എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ‌ാൻ (30) എന്നയാൾ കൊല്ലപ്പെട്ടതായി ഇന്നലെ സ്‌ഥിരീകരണം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിവിധയിടങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തുന്നത്.

അസ്ഫാനെ റഷ്യയിൽനിന്നു തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസിയെ കണ്ടിരുന്നു. തുടർന്ന് മോസ്കോയിലെ ഇന്ത്യൻ എംബസിയുമായി എംപി ബന്ധപ്പെട്ടപ്പോളാണ് മരണവിവരം അറിഞ്ഞത്. റഷ്യൻ യുദ്ധമുഖത്തു നിരവധി ഇന്ത്യക്കാർ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഉയർന്ന ശമ്പളമുള്ള ജോലികൾ പ്രതീക്ഷിച്ച് റഷ്യയിൽ എത്തിയവരാണു യുക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this