Saturday, April 27, 2024

ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് രണ്ടായിരം രൂപ സംഭാവന ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

Electionബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് രണ്ടായിരം രൂപ സംഭാവന ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് രണ്ടായിരം രൂപ സംഭാവന ചെയ്തത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പിലൂടെ രണ്ടായിരം രൂപ സംഭാവന ചെയ്‌തതിൻ്റെ രസീത് മോദി എക്സിൽ പങ്കുവച്ചു. ലോക്സ‌ഭാ തിരഞ്ഞെടുപ്പിൻ്റെ കൂടി പശ്ചാത്തലത്തിൽ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി എന്നതാണ് ശ്രദ്ധേയം. രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നൽകാനാണ് മോദിയുടെ ആഹ്വാനം.

“ബിജെപിക്ക് സംഭാവന നൽകുന്നതിലൂടെ വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തു പകരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രാഷ്ട്ര നിർമാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നൽകാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.”- മോദി എക്സിൽ കുറിച്ചു.

കഴിഞ്ഞ മാസം ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രീംകോടതി വിധി വന്നിരുന്നു. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു കോടതി വിധി. ഇതിനു പിന്നാലെയാണ് പൊതുജനങ്ങളിൽനിന്നു പ്രധാനമന്ത്രി സംഭാവന അഭ്യർഥിക്കുന്നത്. രാജ്യത്തെ ഏറ്റവും ആസ്തിയുള്ള രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. തിരഞ്ഞെടുപ്പ് പരിഷ്കരണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) അടുത്തിടെ പുറത്തുവിട്ട കണക്കു പ്രകാരം 6,041.65 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. 2022-23 വർഷത്തെ കണക്ക് പ്രകാരമാണ് ഇത്. 2021-22 വർഷത്തിൽ പാർട്ടിയുടെ ആസ്‌തി 4,990 കോടി രൂപയായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles