Wednesday, February 11, 2026
HomeCRIMEആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; വധശിക്ഷ വരെ ലഭിക്കുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; വധശിക്ഷ വരെ ലഭിക്കുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു

Published on

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണസംഘം കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂരിലെ പത്മകുമാറും കുടുംബവും മാത്രമാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇവർ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21) എന്നിരാണ് കേസിലെ പ്രതികൾ. ഇവർ സാമ്പത്തിക ബാധ്യത തീർക്കുന്നത് ലക്ഷ്യമിട്ട് കുട്ടിയെ തട്ടികൊണ്ടുപോയി, മോചനദ്രവ്യത്തിനായി ഒളിവിൽ പാർപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ നവംബർ 27ന് വൈകിട്ട് ഓയൂർ ഓട്ടുമലയിലെ വീടിനു സമീപത്തുനിന്നാണ് ആറുവയസ്സുകാരിയെ തട്ടിയെടുത്തത്.

ആറുവയസുകാരിയുടെ സഹോദരനാണ് പ്രധാന ദൃക്സാക്ഷി. കേസിൽ 160 സാക്ഷികളുണ്ട്. 150 തൊണ്ടിമുതലുകൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളാണ് കേസിനെ ബലപ്പെടുത്തുന്നത്.

364 (A), 361,363,370 (4), 323, 34, 201 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

പൂയപ്പള്ളി പൊലീസ് റജിസ്‌റ്റർ ചെയ്‌ത കേസ്‌ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ സംഘമാണ് അന്വേഷിച്ചത്. ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട് അതിർത്തിയിലെ
പുളിയറയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this