Thursday, February 12, 2026
HomeTOP NEWSINDIAരാമൻ്റെ തത്വങ്ങളും ധാർമികതയും തുടർന്നും നമ്മളെ ശരിയായ പാതയിലൂടെ നയിക്കും; അയോധ്യയിൽ എത്തിയ സന്തോഷം പങ്കിട്ട്...

രാമൻ്റെ തത്വങ്ങളും ധാർമികതയും തുടർന്നും നമ്മളെ ശരിയായ പാതയിലൂടെ നയിക്കും; അയോധ്യയിൽ എത്തിയ സന്തോഷം പങ്കിട്ട് പി.ടി.ഉഷ

Published on

അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിയ സന്തോഷം പങ്കിട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ (ഐഒഎ) പ്രസിഡന്റും ഒളിംപ്യനുമായ പി.ടി.ഉഷ. അയോധ്യയും സരയൂ നദിയും സന്ദർശിക്കുന്നതിൻ്റെ ചിത്രങ്ങളും ഉഷ പങ്കുവച്ചു.

“സംപൂജ്യനായ ഭഗവാൻ രാമൻ്റെ ജന്മഭൂമിയായ ഈ പുണ്യമണ്ണിൽ എത്താനായതിൽ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തത്വങ്ങളും ധാർമികതയും തുടർന്നും നമ്മളെ ശരിയായ പാതയിലൂടെ നയിക്കും. പ്രാണപ്രതിഷ്‌ഠയിൽ പങ്കെടുക്കാൻ സാധിച്ചതിലൂടെ ഞാൻ അനുഗ്രഹിക്കപ്പെട്ടു.

സരയൂ നദീതീരത്തെ ദിവ്യമായ ശാന്തിയും സമാധാനവും അനുഭവിക്കാനായി. അയോധ്യയുടെയും രാമൻന്റെയും സാക്ഷ്യപത്രമായി, ഇന്നും സമൃദ്ധിയോടെ ജനങ്ങളെ അനുഗ്രഹിച്ച് സരയു നിലകൊള്ളുന്നു.”- എക്‌സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ ഉഷ അഭിപ്രായപ്പെട്ടു.

കേരളത്തിൽനിന്ന് പി.ടി.ഉഷയടക്കം 20 പ്രമുഖരും 22 സന്യാസിമാരും ഉൾപ്പെടെ ആകെ 8000 പേർക്കാണു ചടങ്ങിലേക്കു ക്ഷണം. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം 12.20ന് ആയിരിക്കും പ്രാണപ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ചടങ്ങിൻ്റെ ‘മുഖ്യ യജമാനൻ’. കാശിയിലെ പുരോഹിതൻ ലക്ഷ്‌മീകാന്ത് ദീക്ഷിതിൻ്റെ നേതൃത്വത്തിൽ നടന്ന അനുഷ്‌ഠാനച്ചടങ്ങുകൾ പൂർത്തിയായി. മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്‌ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണു പ്രതിഷ്ഠ.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this