Friday, May 3, 2024

കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ; സംസ്‌ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി ശ്രേയ പി.സിജു

TOP NEWSKERALAകേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ; സംസ്‌ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി ശ്രേയ പി.സിജു

സംസ്‌ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി ശ്രേയ പി.സിജു. കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ഇന്നലെ ഈ 14 വയസ്സുകാരിയുടെ ബാറ്റിൽനിന്നു പിറന്നു. 26 ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 171 റൺസ്. വനിത അണ്ടർ 15 ഏകദിന ട്രോഫി ചാംപ്യൻഷിപ്പിൽ കേരളവും ത്രിപുരയും തമ്മിൽ ഛത്തീസ്‌ഗഡിൽ നടന്ന മത്സരത്തിലാണു റെക്കോർഡ് നേട്ടം. മത്സരം 262 റൺസിനു കേരളം ജയിച്ചു.

ഇതേ പരമ്പരയിൽ നടന്ന കഴിഞ്ഞ 3 മത്സരങ്ങളിലും നോട്ടൗട്ടാണ് ശ്രേയ. കഴിഞ്ഞ വർഷമാണു അണ്ടർ 15 സംസ്‌ഥാന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷം അണ്ടർ 19 സംസ്‌ഥാന ടീമിലും ഇടം നേടി. ഒൻപതാം വയസ്സിൽ തൃശൂർ മുണ്ടൂർ ആത്രേയ ക്രിക്കറ്റ് അക്കാദമിയിലാണു പരിശീലനം തുടങ്ങിയത്.

പ്രശസ്‌ത കോച്ച് പി. ബാലചന്ദ്രൻ അടക്കമുള്ളവരുടെ ശിക്ഷണത്തിൽ മികവിലേക്കുയർന്നു. കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും അധ്യാപകനായ കുന്നംകുളം പനയ്ക്കൽ സിജു പി.ജോണിന്റെയും ധന്യയുടെയും മകളുമാണ്. ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനമാണു ശ്രേയയുടെ സ്വപ്നം.

spot_img

Check out our other content

Check out other tags:

Most Popular Articles