Thursday, February 12, 2026
HomeNewsപരീക്ഷയിൽ ജയിപ്പിക്കാൻ അധ്യാപകർക്ക് കോഴയായി ഉത്തരക്കടലാസിൽ പണം

പരീക്ഷയിൽ ജയിപ്പിക്കാൻ അധ്യാപകർക്ക് കോഴയായി ഉത്തരക്കടലാസിൽ പണം

Published on

പരീക്ഷയിൽ ജയിക്കാൻ പല മാർഗങ്ങളും പരീക്ഷിക്കുന്ന വിദ്യാർത്ഥികളുണ്ട്. ചിലർ കോപ്പിയടിക്കുകയാണ് ചെയ്യുന്നതെങ്കിൽ മറ്റു ചിലർ സഹപാഠികളുടെ സഹായം ചോദിക്കും. ചിലരാകട്ടെ, ഉത്തരപ്പേപ്പറിൽ എങ്ങനെയെങ്കിലും എന്നെ ജയിപ്പിക്കണം എന്ന അഭ്യർത്ഥനകൾ നിരത്തും. എന്നാൽ പരീക്ഷയിൽ ജയിപ്പിക്കാൻ അധ്യാപകർക്ക് കോഴയായി ഉത്തരക്കടലാസിൽ പണം ഒളിപ്പിച്ചു വെച്ച സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്രയാണ് സമൂഹമാധ്യമമായ എക്സിൽ ഇക്കാര്യം ചിത്രങ്ങൾ സഹിതം പങ്കുവെച്ചത്.

100, 200, 500 എന്നിവയുടെ ഒന്നിലധികം നോട്ടുകളാണ് ഉത്തരപ്പേപ്പറുകൾക്കകത്ത് ഉണ്ടായിരുന്നത്. ”ഒരു അധ്യാപകൻ അയച്ച ചിത്രമാണിത്. ഒരു ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസുകൾക്കുള്ളിലാണ് പാസ് ആകാനുള്ള മാർക്ക് നൽകണമെന്ന അഭ്യർത്ഥനക്കൊപ്പം വിദ്യാർത്ഥികൾ നോട്ടുകൾ ഒളിപ്പിച്ചു വെച്ചത്. നമ്മുടെ വിദ്യാർത്ഥികളെയും അധ്യാപകരെയും മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് ധാരാളം കാര്യങ്ങൾ ഈ സംഭവം വ്യക്തമാക്കുന്നുണ്ട്”, അരുൺ ബോത്ര എക്സിൽ കുറിച്ചു. ഏതു വിഷയത്തിന്റെ പരീക്ഷയിലാണ് ഇങ്ങനെ സംഭവിച്ചത് എന്നോ എവിടെ നടന്നതാണെന്നോ അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

നിരവധി പേരാണ് അരുൺ ബോത്രയുടെ പോസ്റ്റിനു താഴെ കമന്റുമായി രം ഗത്തെത്തുന്നത്. ”ഇത് പതിറ്റാണ്ടുകളായി നടക്കുന്ന കാര്യമാണ്. ചില വിദ്യാർത്ഥികൾ ഉത്തരപ്പേപ്പറുകൾക്കുള്ളിൽ പണം തിരുകി വെയ്ക്കാറുണ്ട്. പാസായാൽ ധാരാളം പണം നൽകാമെന്നു പറഞ്ഞ് ചിലർ ഫോൺ നമ്പറുകളും ഉത്തരപ്പേപ്പറുകളിൽ ചേർക്കാറുണ്ട്” എന്നാണ് ഒരാൾ കുറിച്ചത്. ”ഇത് രാജ്യത്തിന്റെ മുഴുവൻ സംസ്കാരത്തെയും ജനാധിപത്യ സംവിധാനങ്ങളെയും കുറിച്ച് പലതും വിളിച്ചു പറയുന്നുണ്ട്”, എന്ന് മറ്റൊരാൾ കൂട്ടിച്ചേർത്തു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this