ഷൊർണ്ണൂർ-മംഗളൂരു റീച്ചിലെ 307 കിലോമീറ്ററിലെ വളവുകളാണ് ഒരുവർഷത്തിനകം നിവർത്തുക. നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചു. വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാൻ റെയിൽവേ ഏജൻസി സർവേ നടത്തിയിരുന്നു.

ഷൊർണൂർ-കോഴിക്കാട് റീച്ചിലെ 86 കിലോമീറ്റർ റെയിൽപാതയിൽ 81 വളവുകളാണ് നേരേയാക്കേണ്ടത്. കോഴിക്കോട്-കണ്ണൂർ റീച്ചിൽ (89 കി.മീ.) 84 വളവുകളുണ്ട്. കണ്ണൂർ-കാസർകോട് റീച്ചിൽ (86 കി.മീ.) 85 വളവുകൾ നിവർത്തണം. കാസർകോട്-മംഗളൂരുവിലെ 46 കിലോമീറ്റർ പാതയിൽ 38 വളവുകളുണ്ട്. കാസർകോട്-മംഗളൂരു പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകൾ 12 മാസത്തിനുള്ളിലും പൂർത്തീകരിക്കണം.

കേരളത്തിലൈ പാതയിലൂടെ വന്ദേഭാരത് അടക്കം തീവണ്ടികളുടെ അടിസ്ഥാന വേഗം 100-110 കി.മി. ആണ്. നിലവിൽ ഷൊർണൂർ-മംഗളൂരു സെക്ഷനിൽ തീവണ്ടികൾ 110 കി.മി. വേഗത്തിൽ ഓടിക്കാം. വേഗക്കുറവുള്ളത് ഷൊർണൂർ എറണാകുളം സെക്ഷനിലാണ്. കേരളത്തിലെ അടിസ്ഥാനവേഗത്തിൽ കുറവ് വരുന്ന സ്പോട്ടുകളക്കുറിച്ച് റെയിൽവേ എൻജിനീയറിങ് വിഭാഗം നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.



