ജീവനക്കാരുടെ ശമ്ബളം നല്കാന് സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ജൂലൈ മാസത്തെ ശമ്ബള വിതരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചു.


സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കേണ്ടതായുണ്ട്. ഇതിനായി 10 ദിവസം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. ജൂലൈ മാസത്തെ ശമ്ബളം ഈ മാസം 10 നകം നല്‍കണം എന്ന് കോടതി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ശമ്ബളം നല്‍കിയില്ലെങ്കില്‍ സിഎംഡിയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു.



