Friday, October 9, 2026
HomeFEATUREDകൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു

കൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു

Published on

കൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പർവീൻ രാജുവാണ് മരിച്ചത്.


ഇന്നലെ രാത്രിയോടെ കുണ്ടറ ആശുപത്രി ജംഗ്ഷനിലെ ബാറിൽ വച്ചാണ് അതിഥി തൊഴിലാളിക്ക് മർദനമേറ്റത്. ബാറിനോട് ചേർന്നുള്ള ഹോട്ടലിലെ ജീവനക്കാരനാണ് മർദ്ദനമേറ്റ മഹാരാഷ്ട്ര സ്വദേശി പർവിൻ രാജു.

ഹോട്ടൽ അടച്ചശേഷം ബാറിൽ മദ്യപിക്കാനായി എത്തിയതായിരുന്നു ഇയാൾ. ബാർ അടച്ചു എന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരും ഇയാളുമായി തർക്കമുണ്ടായി. അതിനുശേഷമായിരുന്നു മർദ്ദനം.


ബാർജീവനക്കാർക്കൊപ്പം അവിടെയുണ്ടായിരുന്ന ആളുകളും ഇയാളെ മർദ്ദിച്ചുവെന്നാണ് ആരോപണം.

മർദ്ദനമേറ്റു നിലത്തുവീണ ഇയാളെ ബാറിൽ നിന്നും ഇവർ റോഡിലേക്ക് എടുത്തെറിഞ്ഞു.

പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പർവിൻ രാജു ഇന്ന് രാവിലെയോടെ മരിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തെളിവിനായി പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചു. മൂന്നുപേർ കസ്റ്റഡിയിലുണ്ട്.

മർദ്ദനം തന്നെയാണോ മരണകാരണമെന്ന് സ്ഥിരീകരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...