പാമ്പാടി പൂതകുഴി റബ്കോ ഫാക്ടറിയിൽ തീ പിടിത്തത്തിൽ 15 ലക്ഷം രൂപയുടെ നഷ്ടം. കിടക്കനിർമാണ യൂണിറ്റും ഗോഡൗണും ചേർന്ന ഭാഗത്താണ് തീ പിടിച്ചത്.

നിർമാണത്തിലിരുന്ന കിടക്കകളും നശിച്ചു. ഇന്നലെ നാലിനാണു സംഭവം. കിടക്കകൾ നിർമിക്കുന്ന ഹോട്ട് പ്രസിനു സമീപമുള്ള ബയറിനാണ് തീ പിടിച്ചത്. തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി.

ചകിരി കൊണ്ടു നിർമിക്കുന്ന കിടക്കകളിലേക്കു തീ വേഗത്തിൽ ആളി പ്പിടിച്ചതായി കരുതുന്നു. കിടക്കകൾ താഴേക്കു മാറ്റിയിടാൻ സാധിച്ചതിനാൽ നഷ്ടം കുറയ്ക്കാനായി. പാമ്പാടി, കോട്ടയം അഗ്നി രക്ഷാസേനാ യൂണിറ്റുകൾ ഒന്നര മണിക്കൂർ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.



