രാജ്യത്ത് 73 കോടി കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറില്‍ 65,27,175 ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെയാണ് ഭാരതം പുതിയ നേട്ടം കൈവരിച്ചത്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം 74,70,363 സെഷനുകളിലായി രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 73,05,89,688 പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,198 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,23,74,497 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.49% ആയി തന്നെ നിലനില്‍ക്കുകയാണ്. തുടര്‍ച്ചയായ 76ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.


