Friday, March 29, 2024

കോവിഡിനെ തുടർന്ന് ചേനപ്പാടി റോഡ് അടച്ചു; എരുമേലിൽ 438 കോവിഡ് പോസിറ്റീവ് കേസുകൾ

Covid 19കോവിഡിനെ തുടർന്ന് ചേനപ്പാടി റോഡ് അടച്ചു; എരുമേലിൽ 438 കോവിഡ് പോസിറ്റീവ് കേസുകൾ

എരുമേലി പഞ്ചായത്തില്‍ ചേനപ്പാടി, രണ്ടാം വാര്‍ഡിലും 13 ാം വാര്‍ഡ് മൂക്കന്‍പെട്ടിയിലും, എട്ടാം വാര്‍ഡായ പാക്കാനത്തുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. രണ്ടാം വാര്‍ഡായ ചേനപ്പാടിയില്‍ 44 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. മൂന്നാം വാര്‍ഡില്‍ 39 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ചേനപ്പാടിയിലേയ്ക്കുള്ള വഴി പോലീസ് അടച്ചു. കരിമ്പുക്കയം ചെക്ക്ഡാമും വാര്‍ഡിലേയ്ക്കുള്ള റോഡുകളുമാണ് അടച്ചത്. ഇതുവഴിയാണ് കാഞ്ഞിരപ്പള്ളി മണിമല ഭാഗത്തേയ്ക്ക് പോകുന്നത്. പാക്കാനം എട്ടാം വാര്‍ഡില്‍ 41 കോവിഡ് രോഗികളുണ്ട്. മൂക്കന്‍പെട്ടി 13 ാം വാര്‍ഡില്‍ 53 കോവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ ദിവസം ഇവിടെ കോവിഡ് പരിശോധന നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഉമ്മിക്കുപ്പ, മുക്കൂട്ടുതറ വാര്‍ഡുകള്‍ കോവിഡ് രോഗികള്‍ കുറവായത് ആശ്വാസകരമാണ്. ഉമ്മിക്കുപ്പയില്‍ അഞ്ച് പേരും, 16 ാം വാര്‍ഡ് മുക്കൂട്ടുതറയില്‍ 7 പേരും പോസിറ്റീവാണ്. കഴിഞ്ഞ ദിവസം ഒരാള്‍ കൂടി ഇടകടത്തിയില്‍ മരിച്ചു.
എരുമേലി ടൗണിന് സമീപമുള്ള അഞ്ചാം വാര്‍ഡ്, 20 ാം വാര്‍ഡ്, 6 ാം വാര്‍ഡ്, 7 ാം വാര്‍ഡ് എന്നിവിടങ്ങളിലും കോവിഡ് പോസിറ്റീവായവര്‍ കൂടുതലായുണ്ട്. അഞ്ചാം വാര്‍ഡായ ഒഴക്കനാട്ടില്‍ 20 പേരും, ആറാം വാര്‍ഡ് വാഴക്കാലായില്‍ 19 പേരും, 20 ാം വാര്‍ഡില്‍ 15 പേരും പോസിറ്റീവാണ്. ഇരുമ്പൂന്നിക്കര 9 ാം വാര്‍ഡില്‍ -11, 10 ാം വാര്‍ഡ് -4, 11 -3, 12-3, 21 -ാം വാര്‍ഡ് കനകപ്പലം -20, 22 ാം വാര്‍ഡ് -8, 23 -31 ആണ് കോവിഡ് പോസിറ്റീവ് കണക്ക്. മലയോര മേഖലയായ 11, 12, 15, 16, 17, 18, 19 വാര്‍ഡുകളിലാണ് പോസിറ്റീവ് നിരക്കുകള്‍ കുറവുള്ളത്. 11 -3, 12-3, 14 -31, 15-3, 16 -7, 17-8, 18-4, 19-17 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് കേസുകള്‍. എരുമേലി പഞ്ചായത്തില്‍ വ്യാഴാഴ്ച്ച വരെ 438 കോവിഡ് പോസിറ്റീവ് േകസുകള്‍. 563 പേര്‍ കോറന്റൈനില്‍ കഴിയുന്നു. 1, 2, 3, 4, 5, 6, 7, 8, 9, 13, 14, 16, 19, 20, 21, 22, 23 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍.

Check out our other content

Check out other tags:

Most Popular Articles