Monday, May 6, 2024

പൂഞ്ഞാറില്‍ പി. സിയുടെ കണക്ക് പിഴച്ചു, ഭരണത്തിന്റെ മധുരം നുകരാന്‍ അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍

Electionപൂഞ്ഞാറില്‍ പി. സിയുടെ കണക്ക് പിഴച്ചു, ഭരണത്തിന്റെ മധുരം നുകരാന്‍ അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍

പൂഞ്ഞാര്‍ മണ്ഡലത്തില്‍ ആദ്യം ഫലം എല്‍. ഡി. എഫിന് അനുകൂലം. അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ 4365 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. പന്ത്രണ്ട് മണിയോടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തിടനാട്, പാറത്തോട് പഞ്ചായത്തുകളില്‍ വോട്ടെണ്ണിയപ്പോള്‍ കുളത്തുങ്കല്‍ 22368 വോട്ടുകള്‍ നേടി.

യു. ഡി. എഫ്. സ്ഥാനാര്‍ഥി 14840 വോട്ടുകളും പി. സി. ജോര്‍ജ് 15880. എന്‍. ഡി. എ. സ്ഥാനാര്‍ഥിക്ക് 1010വോട്ടുകളുമാണ്ലഭിച്ചിരുന്നത്.വ്യത്യാസത്തില്‍ ലീഡ്നില കുറഞ്ഞ് 4365 വോട്ടുകളായി. രണ്ടാം സ്ഥാനത്തുള്ള പി. സി. ജോര്‍ജ് അപ്പോഴും ആത്മവിശ്വാസം കൈവിടുന്നില്ല. തനിക്ക് വലിയ സ്വാധീനമുള്ള മേഖലകളില്‍ അടിപതറിയെങ്കിലും മല്യോര മേഖല തന്നെ പിന്തുണയ്ക്കുമെന്നാണ് പി. സിയുടെ വിശ്വാസം. അതേ സമയം പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് സെബാസ്റ്റിയന്‍ വ്യക്തമാക്കുന്നത്. ടോമി കല്ലാനിക്ക് യു. ഡി. എഫ്. പാളയത്തില്‍ നിന്നും തന്നെ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. മൂന്നാം സ്ഥാനത്താണ് അദേഹമിപ്പോള്‍.

spot_img

Check out our other content

Check out other tags:

Most Popular Articles