Friday, May 3, 2024

വാഹനം വാങ്ങിക്കുമ്പോൾ തന്നെ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു ഡാഷ് ക്യാമറ വാങ്ങി ഉപയോഗിക്കുക.

TOP NEWSKERALAവാഹനം വാങ്ങിക്കുമ്പോൾ തന്നെ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു ഡാഷ് ക്യാമറ വാങ്ങി ഉപയോഗിക്കുക.

നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു ഡാഷ് ക്യാമറ , വാഹനം വാങ്ങിക്കുമ്പോൾ തന്നെ വാങ്ങി ഉപയോഗിക്കുക
–മോട്ടോർ വാഹന വകുപ്പ്

മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഫേസ് ബുക്കിൽ ഇങ്ങനെ ഒരു പോസ്റ്റ് വന്നിരുന്നു. പ്രശസ്ത സിനിമ സംവിധായകനും നടനുമായ ശ്രീ ജൂഡ് ആന്റണി യുടെതായിരുന്നു ആ പോസ്റ്റ്. അദ്ദേഹം തന്റെ വാഹനത്തിന് കേടു പാട് വരുത്തിയ ആളെ തിരയുകയായിരുന്നു തന്റെ ആ FB പോസ്റ്റ് വഴി. അദ്ദേഹത്തിന് ആളെ കിട്ടിയോ എന്നറിയില്ല. എന്നാൽ ഇത്തരം സംഭവങ്ങൾ നാം ദിനേന നമ്മുടെ വാഹന ഉപയോഗ സമയത്ത് അഭിമുഖീരിക്കാറുണ്ട്. അദ്ദേഹം തന്റെ വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ GD എന്‍ററിക്ക് വേണ്ടിയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ വാഹന അപകട കേസുകളിൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷാ നടപടികൾ ഏറ്റു വാങ്ങേണ്ടി വന്നവരും നമുക്കിടയിൽ ഒരുപാട് കാണും. ഇതിനെല്ലാം പരിഹാരമായി ലോക വ്യാപകമായി ഇന്ന് ഉപയോഗിച്ച് വരുന്ന ഒരു സംവിധാനമാണ് ഡാഷ് ക്യാമറകൾ. നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പല തരം ഡാഷ് ക്യാമുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. വാഹനത്തിന്റെ മുൻവശവും ഉൾവശവും മറ്റു വശങ്ങളും ഒരു പോലെ റെക്കോർഡ് ചെയ്തു മോഷണ ശ്രമം പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകം ചെറു വീഡിയോകൾ ആയി നമ്മുടെ മൊബൈലിൽ അയച്ചു തരുന്ന ക്യാമറകൾ വരെ ഇന്ന് ലഭ്യമാണ്. അതുകൊണ്ട് നമ്മുടെ ആവശ്യത്തിന് ഉതകുന്ന നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു ഡാഷ് ക്യാമറ വാഹനം വാങ്ങിക്കുമ്പോൾ തന്നെ വാങ്ങി ഉപയോഗിക്കുക. ലോകവ്യാപകമായി കോടതികൾ തന്നെ ഇത്തരം ക്യാമറകളിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ തെളിവായി സ്വീകരിക്കുന്നുണ്ട്. ക്യാമറ ഉണ്ടെന്ന ബോധ്യം നമ്മുടെ സ്വന്തം ഡ്രൈവിംഗ് ലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും.

spot_img

Check out our other content

Check out other tags:

Most Popular Articles