Saturday, April 27, 2024

സംസ്ഥാനത്ത് ഇരട്ട വോട്ടുകൾ 38,586 എണ്ണം മാത്രമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

Electionസംസ്ഥാനത്ത് ഇരട്ട വോട്ടുകൾ 38,586 എണ്ണം മാത്രമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്ത് ഇരട്ട വോട്ടുകൾ 38,586 എണ്ണം മാത്രമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ. ബി.എൽ.ഒമാരുടെ പരിശോധനയിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇരട്ടവോട്ട് തടയാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു.

ഹൈക്കോടതിയിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. നാല് ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടന്നാണ് രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചത്. എന്നാൽ കമ്മീഷന്റെ അന്വേഷണത്തിൽ, മുപ്പത്തിയെണ്ണായിരം ഇരട്ട വോട്ടുകളാണ് ഉള്ളതെന്ന് മനസ്സിലാക്കിയിട്ടുള്ളത്. അത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാകാമെന്നും കമ്മിഷൻ പറഞ്ഞു. ചെന്നിത്തലയുടെ ഹരജിയിൽ കോടതി നാളെ വിധി പറയും.തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്തുകയെന്നത് കമ്മീഷന്റെ ചുതലയാണ്. തെരഞ്ഞെടുപ്പിന് ചുരങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വോട്ടേഴ്സ് ലിസ്റ്റ് തിരുത്തുക അപ്രായോ​ഗികമാണ്. ഇരട്ട വോട്ട് തടയാൻ കർശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles