
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് നടന്ന പരിപാടിയിലാണ് നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. കേരളത്തിലെ നിലവിലെ അവസ്ഥയ്ക്ക്മാറ്റം വരണമെന്നും അതിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് കേരളത്തിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മില്‍ രഹസ്യധാരണയുണ്ട്. ബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും സഖ്യകക്ഷികളാണ്. ഒന്നാം യു.പി.എ സർക്കാറിലും ഇവർ ഒപ്പമായിരുന്നുവെന്ന് മോദി പറഞ്ഞു.
കേരളത്തെ എൽ.ഡി.എഫ് ഏതാനും സ്വർണനാണയങ്ങൾക്കായി ഒറ്റുകൊടുത്തു. യു.ഡി.എഫ് സൂര്യരശ്മിയെപ്പോലും വെറുതെ വിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് എൽ.ഡി.എഫും യു.ഡി.എഫും പയറ്റുന്നത്. കേരളത്തിലെ യുവത ബി.ജെ.പിയെ അംഗീകരിക്കുന്നു. സമസ്ത മേഖലയിലുള്ള ജനങ്ങളും അംഗീകരിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.മെട്രോ മാന്‍ ബിജെപിയിലെത്തിയത് നിങ്ങള്‍ കണ്ടില്ലേ. ആധുനിക ഇന്ത്യയെ കെട്ടിപ്പടിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഇ ശ്രീധരന്‍. കേരളത്തിന്റെ പുത്രനാണദ്ദേഹം. അധികാരം വേണമെങ്കില്‍ 20 വർഷം മുമ്പ് തന്നെ ഇ ശ്രീധരന് അതിന് അവസരമുണ്ടായിരുന്നു പക്ഷേ അദ്ദേഹം കേരളത്തിന് വേണ്ടി, രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചു എല്ലാവരുടേയും ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.


