കോവിഡ് ബാധയെ തുടർന്ന് മരണം; എസ്‌ ബി ഐ മുക്കൂട്ടുതറ ബ്രാഞ്ച് ശനിയാഴ്ച വരെ അടച്ചിടും

0
102
Google search engine

തിങ്കളാഴ്ച മരണമടഞ്ഞ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഡിസമ്പർ 19 ശനിയാഴ്ച വരെ മുക്കൂട്ടുതറ എസ് ബി ഐ ശാഖ തുറക്കുന്നതല്ലായെന്ന് മാനേജർ സോണി സോമനാഥ് അറിയിച്ചു. തിങ്കളാഴ്ച ജോലിക്ക് വരുന്ന വഴി അസ്വസ്ഥതയുണ്ടായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ക്യാഷിലെ സ്റ്റാഫായിരുന്ന അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ബ്രാഞ്ചിൽ വന്നിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം
ബ്രാഞ്ചിലെ മുഴുവൻ സ്റ്റാഫുകളും ശനിയാഴ്ച വരെ ക്വാരൻ്റിനിൽ പോകേണ്ടി വന്നിരിക്കുന്നതിനാലാണ് മുക്കൂട്ടുതറ ശാഖ അടച്ചിടേണ്ടി വന്നിരിക്കുന്നത്. ബദൽ സംവിധാനങ്ങളൊരുക്കാൻ എസ് ബി ഐ മേലുദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും സ്റ്റാഫിന്റെ അപര്യാപ്തതയാണ് തടസ്സം. മാന്യ ഇടപാടുകാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും
ബ്രാഞ്ച് മാനേജർ അറിയിച്ചു

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here