Wednesday, February 11, 2026
HomeTOP NEWSINDIA97.26 ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തി; 9,760 കോടി വിലമതിക്കുന്ന നോട്ടുകൾ മാത്രമേ ഉപയോഗത്തിലുള്ളൂ - ആർ.ബി.ഐ.

97.26 ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തി; 9,760 കോടി വിലമതിക്കുന്ന നോട്ടുകൾ മാത്രമേ ഉപയോഗത്തിലുള്ളൂ – ആർ.ബി.ഐ.

Published on

രാജ്യത്ത് പ്രചാരത്തിലിരുന്ന രണ്ടായിരം രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തിയതായി റിസർവ് ബാങ്ക്. നിലവിൽ 9,760 കോടി വിലമതിക്കുന്ന നോട്ടുകൾ മാത്രമേ രാജ്യത്ത് ഉപയോഗത്തിലുള്ളൂവെന്നും ആർ.ബി.ഐ. അറിയിച്ചു. കഴിഞ്ഞ മെയ് 19-നാണ് രണ്ടായിരം രൂപ നോട്ടുകൾ ആർ.ബി.ഐ. പിൻവലിച്ചത്.

നേരത്തെ 3.56 ലക്ഷം കോടി വിലമതിക്കുന്ന രണ്ടായിരം രൂപ നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്നതെന്നും പിൻവലിച്ച ശേഷം നവംബർ 30-നുള്ളിൽ തന്നെ 97.26 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർ.ബി.ഐ. പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഇപ്പോഴും നോട്ടുകളുടെ നിയമപ്രാബല്യം തുടരുന്നുണ്ട്. ജനങ്ങൾക്ക് രാജ്യത്താകമാനമുള്ള 19 ആർ.ബി.ഐ. ഓഫീസുകളിൽ നിന്നായി രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. തപാൽ വഴിയും ഓഫീസുകളിലേക്ക് നോട്ടുകളയക്കാം.

നേരത്തെ, കഴിഞ്ഞ സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റിയെടുക്കണമെന്നായിരുന്നു ആർ.ബി.ഐ.യുടെ നിർദ്ദേശം. പിന്നീട് നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബർ ഏഴു വരെ നീട്ടി. തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളൂരു, ബേലാപ്പുർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്‌പുർ, ജമ്മു, കാൺപുർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, ന്യൂഡൽഹി, പട്ന എന്നീ ആർ.ബി.ഐ. ഓഫീസുകളിൽ നോട്ടുകൾ മാറ്റിയെടുക്കാനായി വലിയ തിരക്ക് അനുഭവപ്പെടുന്നതായും ആർ.ബി.ഐ. വ്യക്തമാക്കി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this