Wednesday, February 11, 2026
HomeTOP NEWSINDIAഇന്ത്യ-പാക് സംഘർഷം കടുക്കുന്നു: ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ അനുമതി നൽകി കേന്ദ്രസർക്കാർ

ഇന്ത്യ-പാക് സംഘർഷം കടുക്കുന്നു: ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ അനുമതി നൽകി കേന്ദ്രസർക്കാർ

Published on

ഇന്ത്യ-പാക് സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കരേസനാ മേധാവിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. 1948-ലെ ടെറിട്ടോറിയൽ ആർമി നിയമത്തിലെ 33-ാം ചട്ടപ്രകാരമാണ് നടപടി. ഇതിൻ്റെ ഉത്തരവ് മെയ് ആറിന് പുറത്തിറങ്ങി.

32 ബറ്റാലിയനുകളാണ് ടെറിട്ടോറിയൽ ആർമിക്കുള്ളത്. ഇതിൽ 14 ബറ്റാലിയനുകളിൽ നിന്ന് ആവശ്യമെങ്കിൽ എൻ്റോൾ ചെയ്തിട്ടുള്ള ഓഫീസർമാരെ വിനിയോഗിക്കാനാണ് അനുമതി. സതേൺ, ഇ‌സ്റ്റേൺ, വെസ്റ്റേൺ, സെൻട്രൽ, നോർത്തേൺ, സൗത്ത് വെസ്റ്റേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ, ആർമി ട്രെയിനിങ് കമാൻഡ് എന്നിവിടങ്ങളിൽ നിന്നാകും ഉദ്യോഗസ്ഥരെ സേവനത്തിനായി വിളിക്കുക.

അതേസമയം ഇന്ന് (വെള്ളിയാഴ്ച) രാവിലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സേനാമേധാവികളുടെ ഉന്നതതലയോഗം ഡൽഹിയിൽ വിളിച്ചു ചേർത്തിരുന്നു. പടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷാ സാഹചര്യവും സായുധസേനയുടെ ഒരുക്കങ്ങളെ കുറിച്ചും വിലയിരുത്താനായിരുന്നു യോഗം.

സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്‌മിറൽ ദിനേഷ് കെ. ത്രിപാഠി, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും യോഗത്തിൽ പങ്കെടുത്തിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this