Wednesday, February 11, 2026
HomeTOP NEWSKERALA'പിണറായി ദ ലെജൻഡ്' മുഖ്യമന്ത്രിയുടെ ജീവചരിത്രവുമായി ഡോക്യുമെൻ്ററി ഒരുങ്ങുന്നു

‘പിണറായി ദ ലെജൻഡ്’ മുഖ്യമന്ത്രിയുടെ ജീവചരിത്രവുമായി ഡോക്യുമെൻ്ററി ഒരുങ്ങുന്നു

Published on

മുഖ്യമന്ത്രിയുടെ ജീവചരിത്രവുമായി ‘പിണറായി ദ ലെജൻഡ്’ എന്നപേരിൽ ഡോക്യുമെൻ്ററി ഒരുങ്ങുന്നു. സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പിന്നിൽ. രണ്ടാം പിണറായി വിജയൻ സർക്കാർ നാലാംവർഷത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്.

വ്യക്തി, രാഷ്ട്രീയജീവിതം എന്നിവയും മുഖ്യമന്ത്രി എന്നനിലയിലുള്ള നേട്ടങ്ങൾ, സംഭാവനകൾ എന്നിവയുമാണ് ഇതിവൃത്തം. 15 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 21-ന് സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ വാർഷികാഘോഷവേളയിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. മുഖ്യമന്ത്രി എന്നനിലയിൽ കേരളത്തിനു നൽകിയ സംഭാവനകൾ വിശദീകരിക്കുന്നതാണ് ചിത്രമെന്നാണ് അസോസിയേഷൻ്റെ വിശദീകരണം.

നേരത്തേ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയെ വാഴ്ത്തിക്കൊണ്ട് ഗാനം ആലപിച്ചതും വിവാദമായിരുന്നു. വ്യക്തികേന്ദ്രീകൃത ആരാധനയ്ക്ക് പാർട്ടി എതിരാണെന്നു പറയുമ്പോഴും പോഷകസംഘടനകൾ മുഖ്യമന്ത്രിയെ വാഴ്ത്തുന്നുവെന്നായിരുന്നു വിമർശനം. ചെമ്പടയ്ക്കു കാവലാൾ, ചെങ്കനൽ കണക്കൊരാൾ എന്ന ഗാനം മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ടാണ് പാടിയത്. സെൻട്രൽ സ്റ്റേഡിയമാണ് വേദിയായത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this