Wednesday, February 11, 2026
HomeFEATUREDപ്രധാനമന്ത്രി ധന-ധാന്യ കൃഷിയോജന, 24000 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭ: ഒരുകോടി എഴുപതുലക്ഷം കർഷകർക്ക്...

പ്രധാനമന്ത്രി ധന-ധാന്യ കൃഷിയോജന, 24000 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭ: ഒരുകോടി എഴുപതുലക്ഷം കർഷകർക്ക് പദ്ധതി ഗുണംചെയ്യും

Published on

പ്രധാനമന്ത്രി ധന-ധാന്യ കൃഷിയോജനയ്ക്ക് അംഗീകാരം നൽകി, കാർഷിക ജില്ലകളുടെ വികസനത്തിന് 24000 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭ. നിലവിലുള്ള 36 പദ്ധതികൾ സംയോജിപ്പിച്ച് 100 ഇടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞത് ഒരു ജില്ലയെങ്കിലും തിരഞ്ഞെടുക്കും എന്നാണ് വിവരം.

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നിലവിൽ 11 മന്ത്രാലയങ്ങളിലായി ചിതറിക്കിടക്കുന്ന 36 പദ്ധതികൾ സംയോജിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 100 ജില്ലകളിലായാണ് പദ്ധതി നടപ്പിലാക്കുക. ഒരുകോടി എഴുപതുലക്ഷം കർഷകർക്ക് ഈ പദ്ധതി ഗുണംചെയ്യും എന്നാണ് സർക്കാരിന്റെ അവകാശവാദം.

2025-ൽ തുടങ്ങി ആറുകൊല്ലത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വേണ്ടിയുള്ള എല്ലാവിധ സഹായങ്ങളും സംരംഭങ്ങളും സർക്കാർ ഒരുക്കും. ഹരിത ഊർജ ഉദ്പാദനരംഗത്തെ ഇരുപതിനായിരം കോടി രൂപയാണ് കേന്ദ്രമന്ത്രിസഭനീക്കിവെച്ചിരിക്കുന്നത്. എൻഡിപിസിയുടെ കീഴിലുള്ള എൻഡിപിസി ഗ്രീൻ ലിമിറ്റഡിനാണ് ഈ പണം അനുവദിച്ചിരിക്കുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this