Wednesday, February 11, 2026
HomeFEATUREDബ്രസീലിയൻ ദമ്പതിമാർ വിഴുങ്ങിയത് 16 കോടിയുടെ മയക്കുമരുന്ന്! പിടിയിലായ യുവതി ഗർഭിണി: ഗുളികകൾ വയറിളക്കി പുറത്തെടുത്തു

ബ്രസീലിയൻ ദമ്പതിമാർ വിഴുങ്ങിയത് 16 കോടിയുടെ മയക്കുമരുന്ന്! പിടിയിലായ യുവതി ഗർഭിണി: ഗുളികകൾ വയറിളക്കി പുറത്തെടുത്തു

Published on

മയക്കുമരുന്ന് കാൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയൻ ദമ്പതിമാരിൽനിന്നു കണ്ടെടുത്തത് 163 ഗുളികകൾ. ഗുളികകൾ കൊക്കെയ്നാണെന്നും ഡിആർഐ സ്ഥിരീകരിച്ചു. രണ്ടുപേരും ചേർന്ന് മൊത്തം 1670 ഗ്രാം കൊക്കെയ്നാണ് കടത്തിക്കൊണ്ടുവന്നത്. ഇതിന് 16 കോടി രൂപ വില വരും.

വെള്ളിയാഴ്ച എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴി എത്തിയ ബ്രസീൽ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ഭാര്യ ബ്രൂണ ഗബ്രിയൽ എന്നിവരാണ് കൊക്കെയ്ൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടുകയായിരുന്നു. ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളിൽ വെച്ച് ഈ കാളുകൾ പൊട്ടിയാൽ മരണം വരെ സംഭവിച്ചേക്കാം. മയക്കുമരുന്ന് ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുണ്ട്. അതിനാൽ ഇത് വയറ്റിലെത്തിയാലും പൊട്ടാൻ ഇടയില്ല. ഈ ധൈര്യത്തിലാണ് മയക്കുമരുന്ന് കാൾ രൂപത്തിലാക്കി വിഴുങ്ങി കടത്തുന്നത്. പിടിയിലായ യുവതി ഗർഭിണിയുമാണ്.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ച് പഴങ്ങളും പച്ചക്കറികളും കൂടുതലായി നൽകി വയറിളക്കി മയക്കുമരുന്ന് ഗുളികകൾ സ്വാഭാവികമായി പുറത്തെടുക്കുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും എക്സ്റേ എടുത്ത് വയറ്റിൽ ഗുളികകൾ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇവരെ ആശുപത്രിയിൽനിന്ന് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് അങ്കമാലി കോടതി ഇവരെ റിമാൻഡ് ചെയ്തു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this