Tuesday, February 10, 2026
HomeEDUCAIONസ്കൂളുകളലെ പരാതിപ്പെട്ടി എവിടെ!? ഒരു പരിശോധന പോലും ഇല്ല!

സ്കൂളുകളലെ പരാതിപ്പെട്ടി എവിടെ!? ഒരു പരിശോധന പോലും ഇല്ല!

Published on

‘സ്കൂളുകളിൽ അധ്യാപകരിൽനിന്നോ, സഹപാഠികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ ഏതെങ്കിലും വിധത്തിൽ പ്രശ്‌നങ്ങൾ വിദ്യാർഥികൾ നേരിടുന്നുണ്ടെങ്കിൽ അവ കണ്ടെത്താൻ സ്കൂളുകൾ കേന്ദ്രീകരിച്ച് പരാതിപ്പെട്ടികളുണ്ടായിരിക്കണം. അവയിൽ നടപടിയുമുണ്ടാകണം’, സ്‌കൂൾ അധികൃതർക്ക് പൊതുവിദ്യാഭ്യാസവകുപ്പ് നൽകിയ ഈ നിർദേശത്തിന് എട്ടു വർഷത്തെ പഴക്കമുണ്ട്. എന്നാൽ, ഇപ്പോഴും എല്ലാ സ്‌കൂളിലും പരാതിപ്പെട്ടിയുണ്ടോയെന്ന് നോക്കാൻ ഒരു പരിശോധന പോലും നടത്തിയിട്ടില്ല. രണ്ടു വർഷം മുൻപ് ഹൈക്കോടതി ഉത്തരവ് വന്നപ്പോൾ നിർദേശം പുതുക്കിയതല്ലാതെ സ്കൂളുകൾ കേന്ദ്രീകരിച്ച് അന്വേഷണവുമുണ്ടായില്ല.

പരാതിപ്പെട്ടി സ്ക്‌കൂളുകളിൽ പ്രത്യേകം രൂപവത്കരിച്ച കമ്മിറ്റി കൈകാര്യം ചെയ്യണമെന്നായിരുന്നു നിർദേശം. കമ്മിറ്റിയിലെ അഞ്ചു പേരിൽ മൂന്നു പേർ സ്ത്രീകളായിരിക്കണം. 200-ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളാണെങ്കിൽ മൂന്നംഗങ്ങൾ വേണമെന്നും പറഞ്ഞിരുന്നു. ആഴ്ചയിലൊരു ദിവസം പരാതിപ്പെട്ടി തുറക്കണം. പരാതികളുണ്ടെങ്കിൽ പ്രിൻസിപ്പൽ നടപടിയെടുക്കണം. ഗുരുതര കേസുകൾ ശിശുസംരക്ഷണ സമിതിക്ക് കൈമാറണം. വേണ്ടി വന്നാൽ പോലീസിനെയും അറിയിക്കണം.

സ്കൂളുകൾ അലംഭാവം കാണിച്ചതോടെ 2022 ജൂലായിൽ ഹൈക്കോടതി പരാതിപ്പെട്ടികൾ നിർബന്ധമാക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകി ഉത്തരവിട്ടു. ആരാണെന്ന് സ്വയം വെളിപ്പെടുത്താതെ വിദ്യാർഥികൾക്ക് പരാതികളറിയിക്കാൻ സംവിധാനമൊരുക്കാനായിരുന്നു നിർദേശം. പൊതുവിദ്യാഭ്യാസവകുപ്പ് നൽകിയ മുന്നറിയിപ്പിന്മേൽ ചിലയിടത്തെല്ലാം പരാതിപ്പെട്ടികൾ സ്ഥാപിച്ചെങ്കിലും ആഴ്ചതോറും പരാതിപ്പെട്ടി തുറക്കുന്നതും അവ ചർച്ച ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നില്ല. പരാതികൾ തീർപ്പാക്കിയത് സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോയെന്ന പരിശോധനയുമുണ്ടായില്ല.

പുതിയ അധ്യയനവർഷം, സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സ്‌കൂൾ പ്രൊട്ടക്ഷൻ സമിതിയാണ് പരാതിപ്പെട്ടികൾ കൈകാര്യം ചെയ്യേണ്ടതെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം. എന്നാൽ, സ്‌കൂൾതുറന്ന് ഒരുമാസം പിന്നിടുമ്പോഴും അവ സ്ഥാപിച്ചിട്ടുള്ള സ്കൂളുകളുടെ കണക്കെടുപ്പ് നടത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടില്ല.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this