Tuesday, February 10, 2026
HomeEDUCAIONഅരമണിക്കൂർ അധികപഠനം: ടൈംടേബിൾ പ്രസിദ്ധീകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്

അരമണിക്കൂർ അധികപഠനം: ടൈംടേബിൾ പ്രസിദ്ധീകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്

Published on

ഹൈസ്‌കൂളിൽ അരമണിക്കൂർ അധികപഠനം ഉറപ്പാക്കി പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാനാണ് പരിഷ്കാരം. രാവിലെ ഒമ്പതേമുക്കാലിന് തുടങ്ങി വൈകീട്ട് നാലേകാൽവരെയാണ് പുതിയ സമയക്രമം. വെള്ളിയാഴ്ചകളിൽ ഇത് ബാധകമല്ല. സർക്കാർ, എയ്‌ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളെല്ലാം പുതിയ സമയക്രമം പാലിക്കണം.

ദിവസത്തിൽ എട്ടുപിരിയഡുണ്ടാവും. എല്ലാ പിരിയഡിനും ഒരേ സമയദൈർഘ്യമല്ല. ആദ്യ രണ്ടുപിരിയഡുകൾ മുക്കാൽ മണിക്കൂർ വീതവും പിന്നീട് നാലെണ്ണം 40 മിനിറ്റു വീതവും വൈകീട്ടത്തെ രണ്ടു പിരിയഡുകൾ 35 മിനിറ്റും 30 മിനിറ്റും വരുന്ന തരത്തിലാണ് ക്രമീകരണം.

ശനിയാഴ്ച പ്രവൃത്തിദിനം

യുപി ക്ലാസുകളിൽ ആഴ്‌ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത വിധത്തിൽ രണ്ടുശനിയാഴ്ചകളിൽ സ്കൂൾ പ്രവർത്തിക്കും. ഹൈസ്‌കൂളിൽ ആറ് ശനിയാഴ്ചകളും പ്രവൃത്തിദിനമായിരിക്കും. എൽപിയിൽ ശനിയാഴ്‌ച പ്രവൃത്തിദിനമില്ല.

യുപിയിൽ ജൂലായ് 26-നും ഒക്ടോബർ 25-നുമാണ് ശനിയാഴ്‌ച പ്രവൃത്തിദിനം. ഹൈസ്കൂളിൽ ജൂലായ് 26, ഓഗസ്റ്റ് 16, ഒക്ടോബർ നാല്, ഒക്ടോബർ 25, 2026 ജനുവരി മൂന്ന്, ജനുവരി 31 എന്നീ ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this