Wednesday, February 11, 2026
HomeLATEST NEWSകാൻസറിനെ അതിജീവിച്ചു, ഒൻപത് മാസത്തിനിടെ മൂന്ന് ലോട്ടറി അടിച്ചു: വയോധികന് സമ്മാനത്തുകയായി ലഭിച്ചത്ത് 15.6 കോടി

കാൻസറിനെ അതിജീവിച്ചു, ഒൻപത് മാസത്തിനിടെ മൂന്ന് ലോട്ടറി അടിച്ചു: വയോധികന് സമ്മാനത്തുകയായി ലഭിച്ചത്ത് 15.6 കോടി

Published on

കാൻസറിനെ മറികടന്ന് ഒൻപത് മാസത്തിനിടെ മൂന്ന് ലോട്ടറി നറുക്കെടുപ്പുകളിൽ വിജയിയായി വയോധികൻ. കാനഡയിലെ ആൽബർട്ടിയിൽ ലെത്ബ്രിഡ്‌ജ്‌ എന്ന പ്രദേശത്ത് താമസിക്കുന്ന ഡേവിഡ് സെർക്കിനാണ് ആ ഭാഗ്യവാൻ. 15.6 കോടിയാണ് (2.5 മില്യൺ ഡോളർ) മൂന്ന് ലോട്ടറികളിൽനിന്നും ലഭിച്ച സമ്മാനത്തുക.

ഓഗസ്റ്റ് 20-ന് നടന്ന LOTTO MAX നറുക്കെടുപ്പിൽ 500,000 ഡോളറും നവംബർ 16-ന് നടന്ന LOTTO 6/49 നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളറുമാണ് ഇയാൾ നേടിയത്. മെയ് മൂന്നിലെ ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പിൽ ഡേവിഡ് ഒരു മില്യൺ ഡോളർ നേടിയതായി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ (WCLC) അറിയിച്ചു.

ജാക്ക്പോട്ട് നേടാനുള്ള സാധ്യത 33,294,800-ൽ ഒന്ന് ആണെന്നാണ് WCLC പറയുന്നത്. ഡേവിഡ് അത് മറികടന്നു. 1982-ൽ ലോട്ടോ 6/49 ആരംഭിച്ചതുമുതൽ അതിൻ്റെ ദീർഘകാല കളിക്കാരനായിരുന്നു ഡേവിഡ്.

ടിക്കറ്റുകൾ വാങ്ങി വിജയിയെ കണ്ടെത്താൻ പരിശോധിക്കുന്നത് താൻ വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് ഡേവിഡ് പറയുന്നു.

ടിക്കറ്റെടുത്തു കഴിഞ്ഞ് ജയിച്ചാൽ നിങ്ങൾ സന്തോഷവാനാകും. ജയിച്ചില്ലെങ്കിൽ വീണ്ടും ശ്രമിക്കാൻ നിങ്ങൾക്കാകും. ഞാൻ ഗ്യാസുവാങ്ങാൻ പോയപ്പോഴാണ് ഈ ടിക്കറ്റെടുത്തത്, ഡേവിഡ് പറഞ്ഞു.

ഇതെപ്പോഴും സംഭവിക്കുമെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ ടിക്കറ്റ് വാങ്ങുന്നത് ഇപ്പോഴും ഇഷ്ടമാണെന്നും ഡേവിഡ് ഉറപ്പിക്കുന്നു. ഞാൻ റിട്ടയേർഡ് ആയി, കാൻസറിനെ അതിജീവിച്ചു. എല്ലാത്തിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

പത്ത് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് 250,000 ഡോളർ ലോട്ടറിയടിച്ചിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this