Wednesday, February 11, 2026
HomeTOP NEWSKERALAനിക്ഷേപകരെ വരവേൽക്കാൻ ഒരുങ്ങി  പൂഞ്ഞാർ: നിക്ഷേപ വാഗ്ദാനം 2350 കോടി

നിക്ഷേപകരെ വരവേൽക്കാൻ ഒരുങ്ങി  പൂഞ്ഞാർ: നിക്ഷേപ വാഗ്ദാനം 2350 കോടി

Published on

പൂഞ്ഞാർ  നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ “റൈസിംഗ് പൂഞ്ഞാർ 2K25 ” എന്ന പേരിൽ ഈരാറ്റുപ്പേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൻ്റെ ഒരുക്കങ്ങയെല്ലാം പൂർത്തിയായി. ഒമ്പതാം തീയതി തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട നടക്കൽ ഉള്ള ബർക്കത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന നിക്ഷേപ സംഗമം വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്യും.


നിക്ഷേപ സംഗമത്തിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷനും. തുടർന്ന് വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ  G.രാജീവിൻ്റെ നേതൃത്വത്തിൽ, സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ, സംരംഭങ്ങൾക്ക് സർക്കാർ പിന്തുണയും ആനുകൂല്യങ്ങളും, ബാങ്കുകളിൽ നിന്നും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മൂലധനസമാഹരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. തുടർന്നുള്ള ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംൽഎ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് കോട്ടയം ജില്ലാ കളക്ടർ  ജോൺ വി. സാമുവൽ ഐഎഎസ് സ്വാഗതം അർപ്പിക്കും. സമ്മേളനത്തിൽ  ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. ആൻ്റോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തും നിയോജകമണ്ഡലത്തിൽ പാറത്തോട് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന അഗ്രി വെഞ്ച്വർ എന്ന് കാർഷിക വ്യവസായ പാർക്കിന്റെ പ്രഖ്യാപനം ജോസ് കെ മാണി എം.പി. നിർവഹിക്കും.



വിശിഷ്ടാതിഥിയായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ് സന്ദേശം നൽകും. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സബ്മിറ്റിന്റെ തുടർ നടപടികൾ സംബന്ധിച്ച് വ്യവസായ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് പി ഐഎഎസ്  അവതരണം  നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ എന്നിവർ ആശംസകൾ അർപ്പിക്കും. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാകേഷ് വി.ആർ. കൃതജ്ഞത പ്രകാശിപ്പിക്കും. തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംരംഭകരുമായി അഭിമുഖം നടത്തും. ഉച്ചയ്ക്ക് ശേഷം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ് ,കേരള സ്റ്റാർട്ട് ആപ്പ് മിഷൻ സിഇഒ അനൂപ് അംബിക, പ്രശസ്ത ലോക സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിക്കും.


സമാപന സമ്മേളനം സഹകരണ, തുറമുഖ, ദേവസം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് മുഖ്യപ്രഭാഷണവും നിക്ഷേപ സംഗമത്തിൽ ലഭിച്ച താൽപര്യപത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തും. നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷരായ സുഹറ അബ്ദുൾ ഖാദർ, മറിയാമ്മ ഫെർണാണ്ടസ്, അജിത രതീഷ് ജില്ല പഞ്ചായത്ത് അംഗങ്ങളായ പി ആർ അനുപമ, ഷോൺ ജോർജ്, ശുഭേഷ് സുധാകരൻ വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ ഗീത നോബിൾ, ജോർജ് മാത്യു, കെ സി ജെയിംസ്, സ്കറിയ ജോസഫ്, മറിയാമ്മ സണ്ണി, കെ കെ ശശികുമാർ, ബിജോയ് ജോസ്, രേഖ ദാസ് കെ എം, ജാൻസി സി എം എന്നിവർ ആശംസകൾ അർപ്പിക്കും ജില്ല വ്യവസായ കേന്ദ്ര മാനേജർ പ്രവീൺ എം കൃതജ്ഞത പ്രകാശിപ്പിക്കും.

നിക്ഷേപ സംഗമത്തിൽ ഇതിനോടകം 2350 കോടി രൂപയുടെ നിക്ഷേപ താൽപര്യ പത്രങ്ങൾ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.260 സംരംഭകരിലൂടെയാണ്  നിക്ഷേപ വാഗ്ദാനം ലഭിച്ചിട്ടുള്ളത്. ഇതിലൂടെ 10026 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. നിയോജകമണ്ഡലത്തിന്റെ സാഹചര്യങ്ങൾക്ക് അനുസൃതമായി ടൂറിസം മേഖല, കാർഷിക അധിഷ്ഠിതമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധന യൂണിറ്റുകൾ, ഐടി സംരംഭങ്ങൾ, തടി വ്യവസായ മേഖല, സുഗന്ധവ്യഞ്ജന അധിഷ്ഠിത മേഖല എന്നിവ കേന്ദ്രീകരിച്ചുകൊണ്ട് എന്നാൽ മറ്റ് എല്ലാവിധ സംരംഭങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പ്രോത്സാഹിപ്പിച്ചുകൊണ്ടുമാണ് നിക്ഷേപക സംഗമം നടത്തുകയെന്ന് സംഗമത്തിന് നേതൃത്വം നൽകുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.



നിയോജക മണ്ഡലത്തിൽ സമീപഭാവിയിൽ യാഥാർത്ഥ്യമാകുന്ന എരുമേലി ശബരി ഗ്രീൻഫീൽഡ് ഇൻറർനാഷണൽ എയർപോർട്ടിന്റെയും, ശബരി റെയിൽ പാതയുടെയും എല്ലാം സാധ്യതകൾ കൂടി മുൻനിർത്തി വ്യവസായ പുരോഗതി ലക്ഷ്യം വെച്ചാണ് നിക്ഷേപ സംഗമം നടത്തുന്നതെന്ന് എംഎൽഎ അറിയിച്ചു.  നാടിൻ്റെ യുവതലമുറ തൊഴിലും വരുമാനവും അന്വേഷിച്ച് വിദേശങ്ങളിലേക്ക് കുടിയേറുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിട്ട്  മികച്ച വരുമാനവും തൊഴിൽ സംസ്കാരവുമുള്ള നാടായി നമ്മുടെ നാടിനെ മാറ്റി തീർത്ത് ഭാവി തലമുറയെ ഇവിടെ നിലനിർത്തുന്നതിന് ലക്ഷ്യം വെച്ചും പൂഞ്ഞാറിന്റെ പിന്നോക്കാവസ്ഥകൾ പരിഹരിച്ച് പൂഞ്ഞാറിനെ സാമ്പത്തിക അഭിവൃത്തിയിലേക്ക് നയിക്കുന്നതിനുമാണ് ഇൻവെസ്റ്റേഴ്സ് മീറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇൻവെസ്റ്റേഴ്സ് മീറ്റിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം ഇതിനോടകം തന്നെ പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. ഇൻവെസ്റ്റേഴ്സ് മീറ്റിനെ വലിയ ആവേശത്തോടെയാണ് പൂഞ്ഞാറിലെ വാണിജ്യ വ്യവസായ സമൂഹവും പൊതുജനങ്ങളും കാണുന്നത് നിക്ഷേപകരെ ആഘോഷപൂർവ്വം വരവേൽക്കുന്നതിനും അവർക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് പുതിയ സംരംഭങ്ങളിലൂടെ നാടിൻറെ വികസനം സ്വപ്നം കാണുകയാണ് പൂഞ്ഞാർ ജനത.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...