Wednesday, February 11, 2026
HomeTOP NEWSINDIAഇന്ത്യയും പാകിസ്‌താനും സമാധാനചർച്ചയ്ക്ക് ഒരുങ്ങണം: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ്റെ സഹായം തേടി ഷഹബാസ് ഷെരീഫ്

ഇന്ത്യയും പാകിസ്‌താനും സമാധാനചർച്ചയ്ക്ക് ഒരുങ്ങണം: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ്റെ സഹായം തേടി ഷഹബാസ് ഷെരീഫ്

Published on

ഇന്ത്യയുമായുള്ള സംഘർഷ പരിഹാരത്തിനായി പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ്റെ സഹായം തേടിയതായി റഷ്യൻ വാർത്താഏജൻസി ടാസ് (TASS) റിപ്പോർട്ട് ചെയ്തു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് മുഖേനെ ഷഹബാസ് ഷെരീഫിന്റെ കത്ത് പുതിന് കൈമാറിയതായി പാക് പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്റ് സെയ്ദ് താരിഖ് ഫത്തേമി പറഞ്ഞതായും ടാസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

റഷ്യൻ വിദേശകാര്യമന്ത്രി ലാവ്റോവുമായി കഴിഞ്ഞദിവസം കൂടിക്കാഴ്‌ച നടത്തിയതായും പാക് പ്രധാനമന്ത്രിയുടെ കത്ത് പുതിന് കൈമാറാനായി ലാവ്റോവിന് നൽകിയതായും ഇന്ത്യയും പാകിസ്‌താനും സമാധാനചർച്ച നടത്തി നയതന്ത്രപരമായ ഒരു പരിഹാരത്തിൽ എത്തിച്ചേരുന്നതിനായി പുതിന്റെ സ്വാധീനം ഉപയോഗപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതായും ഫത്തേമി പറഞ്ഞു. ഐക്യരാഷ്ട്രസഭയുമായോ മറ്റേതെങ്കിലും രാജ്യവുമായോ കൂടിയിരുന്ന് ഇന്ത്യയുമായി പ്രശ്നപരിഹാര ചർച്ചയ്ക്ക് പാകിസ്താൻ ഒരുക്കമാണെന്നും ഫത്തേമി കൂട്ടിച്ചേർത്തു.

“ഏതുനിമിഷവും യുദ്ധം ആരംഭിക്കാം എന്നൊരു സാഹചര്യത്തിൽ അയൽരാജ്യങ്ങൾക്ക് കഴിയാൻ സാധിക്കില്ല. ഏതെങ്കിലും രാജ്യത്തിന്റെ ഭാഗത്തുനിന്നോ ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നോ മറ്റേതെങ്കിലും നിഷ്പക്ഷരാജ്യത്തിന്റെ ഭാഗത്തുനിന്നോ ഇന്ത്യയും പാകിസ്‌താനും സമാധാനചർച്ചയ്ക്ക് ഒരുങ്ങണം എന്ന നിർദേശം ഉണ്ടാകണമെന്ന് വിശദീകരിക്കാനായി യുഎസ്, യൂറോപ്യൻ യൂണിയൻ, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഞങ്ങൾ ഉദ്യോഗസ്ഥരെ അയച്ചു. ചർച്ച നടത്താനും പ്രശ്നപരിഹാരം കണ്ടെത്താനും ഞങ്ങൾ ഒരുക്കമാണ്”, ഫത്തേമിയെ ഉദ്ധരിച്ച് ടാസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ-പാക് സമാധാനചർച്ചയ്ക്ക് റഷ്യ മുൻകയ്യെടുക്കുമെന്ന് പാകിസാൻ പ്രതീക്ഷിക്കുന്നതായും ഫത്തേമി കൂട്ടിച്ചേർത്തു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this