Wednesday, February 11, 2026
HomeTOP NEWSKERALAഫലവൃക്ഷ തൈകൾ വിതരണം ചെയ്തു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

Published on

കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനിച്ച നവജാതശിശുക്കൾക്ക് ഫലവൃക്ഷ തൈകൾ സമ്മാനമായി നൽകി. പരിസ്ഥിതി സൗഹാർദമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത്തിനായി 2019 ൽ ആരംഭിച്ച  തളിർ പദ്ധതിയുടെ നാലാം ഘട്ടമാണ് ഫലസമൃദ്ധി എന്ന പേരിൽ ഈ  വർഷം നടപ്പിലാക്കുന്നതെന്ന്  ആശുപത്രി അധികൃതർ അറിയിച്ചു.

കൂടാതെ പരിസ്ഥിതി ദിനത്തിൽ ചികിത്സ തേടി ആശുപത്രി സന്ദർശിച്ച വ്യക്തികൾക്കും, വഴി യാത്രക്കാർക്കും വിവിധ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിൽ ആശുപത്രി സന്ദർശിച്ച രോഗികൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ സൗകര്യവും, സമ്മാനമായി  ഫലവൃക്ഷ തൈയും ലഭ്യമാക്കി. പേര, പാഷൻ ഫ്രൂട്ട്, കറുവാപ്പട്ട തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്.

പദ്ധതിയുടെ ഉദ്‌ഘാടനം ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ നിർവ്വഹിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ,   ഫാ. സിറിൾ തളിയൻ സി.എം.ഐ, പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ എന്നിവർ  തൈകൾ വിതരണം ചെയ്യുന്നതിന് മേൽനോട്ടം വഹിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this