Wednesday, February 11, 2026
HomeFEATUREDഎന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവന, ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല: കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവന, ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല: കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

Published on

കന്നഡ ഭാഷ തമിഴിൽ നിന്ന് ഉണ്ടായതാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്ന് കമൽഹാസനോട് ചോദിച്ച കോടതി, നിങ്ങൾ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ആരാഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ചിത്രമായ ‘തഗ് ലൈഫി’ന്റെ പ്രദർശനം കർണാടകയിൽ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമൽഹാസൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ.

‘നിങ്ങളൊരു സാധാരണക്കാരനല്ല, പൊതുവിടത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലെങ്കിൽ എന്തിനാണ് കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. നിങ്ങൾക്ക് അതിൽ ഖേദമില്ല. നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആയിരിക്കാം, എന്നുകരുതി ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ല. രാജ്യത്തിൻ്റെ വിഭജനം ഭാഷയുടെ അടിസ്ഥാനത്തിലാണ്. പൊതുസ്വീകാര്യനായ ഒരാൾക്ക് അങ്ങനെയൊരു പ്രസ്‌താവന നടത്താൻ കഴിയില്ല. കർണാടകയിലെ ജനങ്ങൾ ആവശ്യപ്പെട്ടത് ഖേദപ്രകടനം മാത്രമാണ്’, കോടതി അഭിപ്രായപ്പെട്ടു.

കേസ് കോടതി വീണ്ടും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പരിഗണിക്കും. അതേസമയം, കർണാടകയിൽ ‘തഗ് ലൈഫ്’ കാണാൻ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളെ നിഷേധിക്കരുതെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. ധ്യാൻ ചിന്നപ്പ ചൂണ്ടിക്കാട്ടി. ഇതിന് അവർ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കട്ടെ എന്നായിരുന്നു കേസ് പരിഗണിച്ച ബെഞ്ചിന്റെ മറുപടി. തങ്ങളുടെ ഹർജി അതിനുവേണ്ടിയാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു.

ഭാഷാവിവാദത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ പ്രദർശനംവിലക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ചിത്രത്തിന്റെ സഹനിർമാതാവും നായകനുമായ കമൽഹാസൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കമലിൻ്റെ സിനിമാക്കമ്പനിയായ രാജ് കമൽ ഫിലിംസാണ് ഹർജി നൽകിയത്. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സം കന്നഡ അനുകൂലസംഘടനയായ കർണാടക രക്ഷണ വേദികെയും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this