Thursday, February 12, 2026
HomeCRIME5 വയസു മുതൽ ഗുരുതരമായ ലൈംഗികാതിക്രമം; ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വർഷം തടവും...

5 വയസു മുതൽ ഗുരുതരമായ ലൈംഗികാതിക്രമം; ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വർഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ

Published on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 5 വയസു മുതൽ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വർഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ. 2022 മാർച്ചിൽ കുത്തിയതോട് പൊലിസ് രജിസ്റ്റർ ചെയ്‌ത കേസിൽ എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാർഡിൽ കാളങ്ങാട്ട് വീട്ടിൽ ഷിബു (54) നെയാണ് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ 20 വർഷം തടവ് അനുഭവിച്ചാൽ മതി. പിഴ അടക്കാത്ത പക്ഷം മൂന്നുവർഷം തടവുകൂടി അനുഭവിക്കണം. ബന്ധുവായ പ്രതി.വിശേഷാവസരങ്ങളിലും മറ്റും വീട്ടിൽ വരുന്ന സമയങ്ങളിൽ കുട്ടിക്ക് അഞ്ചു വയസുള്ളപ്പോൾ വീട്ടിൽ വച്ചും തൊട്ടടുത്തുള്ള ബന്ധുവിൻ്റെ വീട്ടിൽ വച്ചും. വീടിന് പുറകിലെ പുരയിടത്തിലേക്ക് രാത്രിയിൽ എടുത്ത് കൊണ്ട് പോയും ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

10-ാം ക്ലാസിലെ കൗൺസലി‌ങ് സമയം കൗൺസിലറോട് കാര്യം പറയുകയും അവർ ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടന്നത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 29 സാക്ഷികളെയും 32 രേഖകളും ഹാജരാക്കി.

കുത്തിയതോട് ഇൻസ്പെക്‌ടർ ആയിരുന്ന. ജെ പ്രദീപ് രജിസ്റ്റർ ചെയ്‌ത കേസിൽ എസ് ഐമാരായ ജി അജിത്കുമാർ, ഡി സജീവ് കുമാർ, ആനന്ദവല്ലി, സി പി ഒ മാരായ പി ആർ ശ്രീജിത്ത്, ഗോപകുമാർ, കിംഗ് റിച്ചാർഡ്, തിബിൻ എന്നിവവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മ‌ി എന്നിവർ ഹാജരായി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this