Wednesday, February 11, 2026
HomeEDUCAION239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികൾ; 62-ാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവം ജനുവരി 4ന് കൊല്ലത്ത്

239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികൾ; 62-ാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവം ജനുവരി 4ന് കൊല്ലത്ത്

Published on

62-ാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിശദവിവരങ്ങൾ അറിയിക്കാനായി മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും ചേർന്ന് വാർത്താസമ്മേളനം നടത്തി. 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്‌കൃതോത്സവവും അറബിക് കലോത്സവവും നടക്കുമെന്നും മന്ത്രിമാർ വ്യക്‌തമാക്കി. കലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് 20 കമ്മറ്റികൾ രൂപീകരിച്ചു. ജനുവരി 8നാണ് സമാപനം.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്കൂ‌ൾ വിദ്യാർഥികളുടെ നൈസർഗിക കലാസാഹിത്യ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 62-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ കൊല്ലം പട്ടണം ഒരുങ്ങിക്കഴിഞ്ഞു. കൊല്ലം ജില്ലയിൽനാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്. 2008ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദി ആയത്. 1957-ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളർന്ന മേള 2018ൽ പരിഷ്കരിച്ച മനുവലിലെ വ്യവസ്‌ഥകൾക്കനുസൃതമായാണ് സംഘടിപ്പിക്കുന്നത്. അടുത്ത തവണ മാനുവൽ വിശദമായി പരിഷ്കരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

2009 മുതൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗംകൂടി സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായതോടെ 239 (ഹൈസ്‌കൂൾ വിഭാഗത്തിൽ 96, ഹയർ സെക്കൻഡറി വിഭാഗത്തിൽ 105, സംസ്കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19) ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. അന്യംനിന്നു പോകുമായിരുന്ന നാടൻകലകളും, പ്രാചീന കലകളും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് സ്‌കൂൾ കലോത്സവം നൽകിയ സംഭാവന എടുത്തുപറയേണ്ടതാണ്.

മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്കോളർഷിപ്പായി 1000 രൂപ നൽകുന്നുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിർണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധിനിർണയത്തിനെതിരെ തർക്കം ഉന്നയിക്കുന്ന ഘട്ടത്തിൽ അത്തരം ഇനങ്ങളിൽ അന്തിമതീരുമാനം എടുക്കുന്നതിന് സംസ്‌ഥാനതല അപ്പീൽകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനുവരി 4ന് രാവിലെ 9 മണിക്ക് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്.ഷാനവാസ് ഐഎഎസ് പതാക ഉയർത്തും. തുടർന്ന് പ്രധാന വേദിയിൽ ദൃശ്യവിസ്‌മയം അരങ്ങേറും.

കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്രകല കലോത്സവത്തിന്റെ ഭാഗമാകും. മങ്ങലം കളിയാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. കാസർകോട് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്. കല്യാണക്കളി എന്നും ഇത് അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും ചുവടുവച്ച്, വട്ടം തിരിഞ്ഞ് നൃത്തം ചെയ്യുന്നു. ഓരോ പാട്ടിലും ഗോത്രവർഗ ജീവിതത്തിൻ്റെ യഥാർഥ പരിസരവും ദുഃഖവും സന്തോഷവും നിത്യജീവിതരാഗങ്ങളും കാണാം. തുടിയാണ് പ്രധാന വാദ്യോപകരണം. ഇത്തവണ പ്രദർശന ഇനം എന്ന നിലയ്ക്കാണ് ഗോത്രകല കലോത്സവത്തിൽ അവതരിപ്പിക്കുന്നത്. അടുത്ത തവണ മുതൽ ഗോത്ര കലകൾ മത്സര ഇനം ആക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ഭിന്നശേഷി കുട്ടികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്‌ജ് സ്വാഗതം ആശംസിക്കും. ധനകാര്യ വകുപ്പുമന്ത്രി കെ.എൻ.ബാലഗോപാൽ, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ, പൊതുമരാമത്ത് വകുപ്പുമന്ത്രി പിഎമുഹമ്മദ് റിയാസ്, റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ, എൻ.കെ.പ്രേമചന്ദ്രൻ എംപി,കൊല്ലം മേയർ പ്രസന്ന ഏണസ്‌റ്റ്, മുകേഷ് എംഎൽഎ, ചലച്ചിത്ര താരം നിഖില വിമൽ എന്നിവർ മുഖ്യാതിഥികളാവും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...