Wednesday, February 11, 2026

Published on

പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) വിട്ടുവീഴ്ച‌യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്‌തമാക്കി. “ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണ്. അതിൽ ഒരു വിട്ടുവീഴ്‌ചയുമില്ല. സിഎഎ ഒരിക്കലും പിൻവലിക്കില്ല” അദ്ദേഹം കൂട്ടിച്ചേർത്തു. വിജ്‌ഞാപനം ഇറങ്ങിയതിനെത്തുടർന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽനിന്നും കോൺഗ്രസിൽനിന്നും ശക്‌തമായ എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

അധികാരത്തിൽ തിരിച്ചെത്തിയാൽ നിയമം പിൻവലിക്കുമെന്ന കോൺഗ്രസിന്റെ പ്രസ്‌താവനയോടും അദ്ദേഹം പ്രതികരിച്ചു. “അധികാരത്തിൽ തിരിച്ചെത്താൻ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളതെന്ന് അവർക്കു തന്നെ ബോധ്യമുണ്ട്. ഐഎൻഡിഐ സഖ്യത്തിന് തന്നെ അറിയാം അവർ അധികാരത്തിലേക്കു തിരിച്ചെത്തില്ലെന്ന്. സിഎഎ ബിജെപിയാണ് കൊണ്ടുവന്നത്, നരേന്ദ്ര മോദി സർക്കാരാണ് അതു കൊണ്ടുവന്നത്. നിയമം പിൻവലിക്കാനാവില്ല. പുതിയ ഭേദഗതിയേക്കുറിച്ച രാജ്യം മുഴുവൻ ബോധവൽക്കരണം നടത്തും. അതോടെ പിൻവലിക്കലിൻ്റെ ആവശ്യം ഇല്ലാതാവും” – അദ്ദേഹം പറഞ്ഞു.

നിയമം ഭരണഘടനാവിരുദ്ധമാണെന്ന വാദത്തെയും അമിത് ഷാ ഖണ്ഡിച്ചു. അനുഛേദം 14 ഉൾപ്പെടെ ഭരണഘടനാപരമായ ഒരു അവകാശത്തെയും ഈ നിയമം ലംഘിക്കുന്നില്ല. വ്യക്തമായ, ഉചിതമായ, തരംതിരിക്കൽ അവിടെയുണ്ട്. വിഭജനം മൂലം അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ പെട്ടുപോയവർക്ക്, മതപരമായ വിവേചനം നേരിടുന്നവർക്ക് ഇന്ത്യയിലേക്കു തിരിച്ചെത്തണം എന്നുണ്ടെങ്കിൽ അതിന് അവസരം നൽകുന്ന നിയമമാണിത്.

2019ലെ ബിജെപി പ്രകടന പത്രികയിൽ സിഎഎ ഉൾപ്പെട്ടിരുന്നു. 2019ൽ പാർലമെൻ്റിൻ്റെ ഇരു സഭകളിലും ബിൽ പാസായിരുന്നു. കോവിഡ് കാരണമാണ് വൈകിയത്. പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതിനു മുൻപുതന്നെ ബിജെപി അജൻഡ വ്യക്തമാക്കി. സിഎഎ രാജ്യത്തിനു മുഴുവനും ഉള്ളതാണ്. നേരത്തേ, സർജിക്കൽ സ്ട്രൈക്ക്, ആർട്ടിക്കിൾ 370ന്റെ പിൻവലിക്കൽ തുടങ്ങിയവ ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭീകരവാദത്തിനെതിരെ നടപടിയെടുക്കേണ്ടേ? 1950 മുതൽ ആർട്ടിക്കിൾ 370 പിൻവലിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this