കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ ഓരോന്നിലും 1000 കോടിയിലധികം രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള ശ്രേണിയിലുള്ള തൊട്ടടുത്ത രണ്ട് പ്രതിയോഗികളെക്കാള്‍ 20 മടങ്ങു വലുതാണിത്, വില്‍പനയാണിത്. 2023 സാമ്പത്തിക വര്‍ഷം മുതല്‍ ലാഭക്ഷമതയുള്ള സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021 സാമ്പത്തിക വര്‍ഷത്തില്‍ 4564 കോടി രൂപയുടെ സാമ്പത്തിക നഷ്ടം രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് ഉണ്ടായി എന്നത് കേരളത്തിലുള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. അതിനെ തുടര്‍ന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കവേ ജീവനക്കാര്‍ക്ക് കത്തെഴുതി ബൈജൂസ് സ്ഥാപകനും സിഇഓയുമായി ബൈജു രവീന്ദ്രന്‍. ബൈജൂസ് 200 കോടി ഡോളറിന്റെ വരുമാന വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബൈജു രവീന്ദ്രന്‍ കത്തില്‍ പറഞ്ഞു.

2020-21ലെ പ്രവര്‍ത്തനഫലം പുറത്തുവിടാന്‍ വൈകിയതാണ് കമ്പനിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. 17 മാസം വൈകിയാണ് ഫലം പുറത്തുവിട്ടത്. അതിനെ കുറിച്ചും ബൈജു കത്തില്‍ വിശദമാക്കി. ഉല്‍പന്നങ്ങള്‍, ബിസിനസ് മാതൃകകള്‍, ഉപഭോക്താക്കളുടെ ശ്രേണി തുടങ്ങി എല്ലാ മേഖലയിലുമായി കമ്പനി വളര്‍ന്നതിനനുസരിച്ച് ഓഡിറ്റ് കൈകാര്യം ചെയ്യാന്‍ വേണ്ടത്ര സജ്ജമായിരുന്നില്ല. ഒട്ടേറെ ഏറ്റെടുക്കലുകളും ഓഡിറ്റ് വൈകാനിടയാക്കി. അതേസമയം തന്നെ ബിസിനസ് അഭിവൃദ്ധി പ്രാപിക്കുകയായിരുന്നു. 2021-22ല്‍ 10,000 കോടി രൂപയായി വരുമാനം വളര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ നാലിരട്ടിയാണിത്. ബൈജൂസിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം കൂടിയാണിത്. 2022-23ല്‍ ഇതിലും നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.



