Tuesday, October 6, 2026
HomeCRIME19 കാരനായ പിതാവ് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

19 കാരനായ പിതാവ് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

Published on

മനുഷ്യർ മൃഗങ്ങളെക്കാൾ മൃഗീയമായി പെരുമാറുന്ന പല സംഭവങ്ങളും സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു കണ്ണില്ലാത്ത ക്രൂരത കൂടി. വിർജീനിയയിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 19 കാരനായ പിതാവ് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതായാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ഒക്ടോബർ 27ന് ഉച്ചയ്ക്ക് 12 . 30 ഓടെയാണ് സ്റ്റാഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസിലേക്ക് ഒരു മെഡിക്കൽ എമർജൻസി സന്ദേശം ലഭിച്ചു. റിച്ചാൻഡ് റോഡിന് സമീപത്തെ ഒരു വീട്ടിൽ നിന്നും സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശമായിരുന്നു അത്. സംഭവ സ്ഥലത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത് നിലത്ത് അനക്കമില്ലാതെ കിടക്കുന്ന ഒരു പിഞ്ചു കുഞ്ഞിനെയാണ്. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നുവെന്ന് സ്റ്റാഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് പുറത്ത് വിട്ട പ്രസ്ഥാവനയിൽ പറയുന്നു.

വൈദ്യ പരിശോധനയിൽ കുഞ്ഞ് ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുഞ്ഞിന്റെ മരണം ഒരു കൊലപാതകമാണെന്നും മെഡിക്കൽ എക്സാമിനർ കണ്ടെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മരണത്തിന് കാരണക്കാരൻ കുട്ടിയുടെ അച്ഛൻ തന്നെ ആണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഒടുവിൽ കണ്ടെത്തി.

തുടർന്ന് ഒക്ടോബർ 28 -ന് കുട്ടിയുടെ അച്ഛനായ ഡാളസ് ബൗളിംഗ് എന്ന 19 -കാരനെ ഡിടിവുകൾ അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളുടെ മേൽ കൊലപാതകം, ബാലപീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. സ്റ്റാഫോർഡ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ അംഗമാണ് ബൗളിംഗ്. ഇപ്പോൾ ഇയാൾ റാപ്പ് ഹാനോക്ക് റീജിയണൽ ജയിലിൽ തടവിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this