Saturday, March 7, 2026
HomeLATEST NEWS116 കൊല്ലത്തെ ചരിത്രത്തിൽ ഇതാദ്യമായി: എംഐ 6-ൻ്റെ തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു

116 കൊല്ലത്തെ ചരിത്രത്തിൽ ഇതാദ്യമായി: എംഐ 6-ൻ്റെ തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു

Published on

ബ്രിട്ടൻ്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ സീക്രട്ട് ഇന്റലിൻജൻസ് സർവീസ് അഥവാ എംഐ 6-ൻ്റെ (മിലിട്ടറി ഇന്റലിജൻസ് സെക്ഷൻ 6) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു. നിലവിൽ ഏജൻസിയുടെ സാങ്കേതിക വിഭാഗം മേധാവിയും നാൽപ്പത്തിയേഴുകാരിയുമായ ബ്ലെയ്‌സ് മെട്രെവെലിയാണ് എംഐ 6-ൻ്റെ തലപ്പത്തേക്ക് എത്തുന്നത്. യു.കെ. പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമറാണ് ഇവരെ നാമനിർദേശം ചെയ്തത്‌. എംഐ 6-ന്റെ 116 കൊല്ലത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്.

1999-ലാണ് ബ്ലെയ്‌സ്, സീക്രട്ട് ഇന്റലിജൻസ് സർവീസിൽ ചേരുന്നത്. തൊഴിൽജീവിതത്തിൽ ഏറിയപങ്കും യൂറോപ്പിലും മധ്യകിഴക്കൻ രാജ്യങ്ങളിലുമാണ് ഇവർ ചെലവഴിച്ചിട്ടുള്ളത്. ക്യു എന്ന കോഡ് നെയിമിലാണ് ബ്ലെയ്‌സ് അറിയപ്പെടുന്നത്. എംഐ 6-ന് നൂതന സാങ്കേതികവിദ്യകളും സംവിധാനങ്ങളും ലഭ്യമാക്കാനുള്ള വിഭാഗത്തിൻ്റെ മേധാവിയെയാണ് ക്യു എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനെ ഉപജീവിച്ചാണ് ജെയിംസ് ബോണ്ട് സിനിമകളിൽ ചാരന്മാർക്കുവേണ്ട അത്യാധുനിക സാങ്കേതിക വിദ്യയും ആയുധങ്ങളും നിർമിക്കുന്ന ക്യൂ ബ്രാഞ്ചിനെ സൃഷ്‌ടിച്ചിട്ടുള്ളത്.

അഞ്ചുകൊല്ലത്തെ ത്തെ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന റിച്ചാർഡ് മൂറിന്റെ പിൻഗാമിയായാണ് ബ്ലെയ്‌സ് എത്തുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് സാമൂഹിക നരവംശ ശാസ്ത്രത്തിൽ ബിരുദധാരിയാണ് ഇവർ. എംഐ 6-ൽ ചേരുന്നതിന് മുൻപ് ബ്ലെയ്‌സ്, എംഐ 5-ൽ ഡയറക്ടർ തലത്തിലെ ചുമതലകൾ നിർവഹിച്ചിരുന്നു. ബ്രിട്ടൻ്റെ ആഭ്യന്തര ഭീകരവിരുദ്ധ രഹസ്യാന്വേഷണ-സുരക്ഷാ ഏജൻസിയാണ് എംഐ 5.

സീക്രട്ട് ഇന്റലിജൻസ് സർവീസിൻ്റെ മേധാവിയാകുന്നതോടെ ബ്ലെയ്‌സിന്റെ കോഡ് നെയിം ക്യു എന്നതിൽനിന്ന് സി-യിലേക്ക് മാറും. എംഐ 6-ൻറെ മേധാവിക്കുള്ള കോഡ് നെയിമാണ് സി. എംഐ 6-ൻ്റെ ആദ്യത്തെ തലവനായ ക്യാപ്റ്റൻ സർ മാൻസ്‌ഫീൽഡ് കമ്മിങ്, തൻ്റെ പേര് സി എന്നെഴുതി ഒപ്പിട്ടതോടെയാണ് ഈ രീതി ആരംഭിച്ചത്. എന്നാൽ ആധുനികകാലത്ത് സി എന്നത് ചീഫ് അഥവാ മേധാവി എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

Latest articles

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകി;ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചു

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 4ന് ഐറിസ് ലവാൻ കൊച്ചി...

ലോക സമാധാനത്തിന് അമേരിക്ക ഭീഷണിയാണ്;ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ നിലപാടുകൾ കേന്ദ്രസർക്കാർ അമേരിക്കൻ...

മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം

മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം...

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര,...

More like this