Wednesday, February 11, 2026
HomeElectionഹസൻ്റേത് സംസ്ക്‌കാരമില്ലാത്ത വാക്കുകൾ; പിതൃനിന്ദ നടത്തിയെന്ന പരാമർശം, മറുപടിയുമായി അനിൽ ആന്റണി

ഹസൻ്റേത് സംസ്ക്‌കാരമില്ലാത്ത വാക്കുകൾ; പിതൃനിന്ദ നടത്തിയെന്ന പരാമർശം, മറുപടിയുമായി അനിൽ ആന്റണി

Published on

താൻ പിതൃനിന്ദ നടത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് എം.എം. ഹസന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്‌ഥാനാർഥി കൂടിയായ അനിൽ ആന്റണി രംഗത്തെത്തി. കാലഹരണപ്പെട്ട നേതാവ് എന്നു പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് എന്നും അനിൽ പറഞ്ഞു. ഹസൻ്റേത് സംസ്ക്‌കാരമില്ലാത്ത വാക്കുകളാണ്. അതിനു വേറെ മറുപടിയില്ലെന്നും അനിൽ കൂട്ടിച്ചേർത്തു.

കോഴ ആരോപണത്തിൽ ടി.ജി. നന്ദകുമാറിനെതിരെയും അനിൽ രംഗത്തെത്തി. വ്യക്‌തിഹത്യ ചെയ്യുന്നവരെ വെറുതേവിടാൻ പോകുന്നില്ലെന്ന് അനിൽ അറിയിച്ചു. നിയമപരമായ നടപടിയാണോ എന്ന് ചോദിച്ചപ്പോൾ കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി.

“കർമം പോലെ കാര്യങ്ങൾ വന്നോളും. പ്രകാശ് ജാവഡേക്കറെയും നന്ദകുമാർ കബളിപ്പിച്ചിട്ടുണ്ടാകും. ജാവഡേക്കറുമായി ഈ കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല. അഭിഭാഷകനാണെന്നു പറഞ്ഞു നടക്കുന്നയാളാണ് നന്ദകുമാർ. അയാൾക്ക് തീരെ വിശ്വാസ്യതയില്ല” അനിൽ കൂട്ടിച്ചേർത്തു.

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിൻ്റെ ആരോപണം തള്ളി നേരത്തെയും അനിൽ ആൻ്റണി രംഗത്തുവന്നിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോൾ ഒടുവിൽ ക്രിമിനൽ ആയ നന്ദകുമാറിനെ ഇറക്കി എന്നായിരുന്നു പ്രതികരണം. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this