ഹരിയാനയില്‍ തുടർച്ചയായി മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. ആകെയുള്ള 90 സീറ്റുകളിലെയും ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി കേവല ഭൂരിപക്ഷവും മറികടന്ന് മുന്നേറുകയാണ്.നിലവില്‍ ബിജെപി 49 സീറ്റിലും കോണ്‍ഗ്രസ് 35 സീറ്റിലും മറ്റുള്ളവർ ആറു സീറ്റിലും മുന്നേറുകയാണ്. ബിജെപി പാളയത്തില്‍ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോർട്ടുകള്‍.

വൈകുന്നേരം പാർട്ടി ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ വിളിച്ചുചേർത്തിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് പിന്നീട് കുത്തനെ താഴുകയായിരുന്നു.വിമതശല്യവും ജെജെപിയുടെ കൊഴിഞ്ഞുപോക്കും ജാട്ടുകളുടെ എതിർപ്പും കര്‍ഷക സമരവും അഗ്നിവീർ പദ്ധതിയും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സൂചന പുറത്തുവന്നതോടെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസിന്റെ പ്രതീകള്‍ ഉയർന്നിരുന്നു.


