കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സർക്കാരിന്റെ വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമിക്കുന്നു, ഡോളർ, സ്വർണക്കടത്ത് കേസ് അന്വേഷണങ്ങൾ വഴിതിരിച്ച് വിടുന്നു എന്നീ വിലയിരുത്തലിനെത്തുടർന്നാണ് സർക്കാർ നടപടി. റിട്ട. ജഡ്ജി കെ വി മോഹനെ കമീഷനാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യം സർക്കാർ ഉത്തരവ് പുറത്തിറക്കുക.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നടപടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് എഫ്ഐആർ നിലനിൽക്കുന്നതല്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന എവിടെയും പറഞ്ഞിട്ടില്ലെന്നും മൊഴി നൽകിയ പൊലീസ് ഉദ്യോഗസ്ഥകൾ സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും തുഷാർ മേത്ത കോടതിയിൽ വാദിച്ചു.
അതേസമയം, ഹർജിക്കൊപ്പം സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ഹാജരാക്കിയതിൽ കോടതി അതൃപ്തി അറിയിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹർജിക്കൊപ്പം നൽകിയത്. ഇത് ഉചിതമാണോയെന്നാണ് കോടതി ചോദിച്ചത്.
മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ വേളയിൽ സ്വപ്നയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന കസ്റ്റഡിയിലുള്ളപ്പോൾ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിക്കുന്നത് താൻ കേട്ടു എന്ന ഒരു വനിതാ പൊലീസുകാരിയുടെ മൊഴിയായിരുന്നു കേസിന് ആധാരം. എന്നാൽ ഈ പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഓഗസ്റ്റ് 12, 13 തീയതികളിൽ സ്വപ്ന കസ്റ്റഡിയിലുള്ളപ്പോൾ മൊഴി എടുത്തിട്ടേയില്ലെന്നാണ് കോടതിയ്ക്ക് മുന്നിൽ ഇഡിയുടെ വാദം.