തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദിച്ച ബന്ധുക്കള്‍ അറസ്റ്റില്‍. ചാഴൂര്‍ സ്വദേശിനിയായ അമ്മിണി (75) ക്കാണ് ക്രൂര മര്‍ദനമേറ്റത്.

സംഭവുമായി ബന്ധപ്പെട്ട് അമ്മിണിയുടെ സഹോദരന്‍റെ ഭാര്യ ഭവാനി, മകള്‍ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.അമ്മിണിയുടെ പേരിലുള്ള 10 സെന്‍റ് പുരയിടം സ്വന്തം പേരില്‍ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് പോലീസ് പറഞ്ഞു. അവശനിലയിലായ അമ്മിണിയെ അന്തിക്കാട് പോലീസ് എത്തി മോചിപ്പിച്ചു



