Wednesday, February 11, 2026
HomeTOP NEWSKERALAസ്ത്രീ വിരുദ്ധ പരാമർശം; ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുത്ത് വനിത കമ്മിഷൻ

സ്ത്രീ വിരുദ്ധ പരാമർശം; ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുത്ത് വനിത കമ്മിഷൻ

Published on

ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്‌എഫ് സംസ്‌ഥാന സെക്രട്ടറി റുമൈസ റഫീഖിൻ്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി ജോർജ്‌ജ് സംസാരിച്ചത്.

മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല എന്ന തരത്തിൽ ഒരു പ്രദേശത്തെ അപമാനിക്കുന്ന വിധം നടത്തിയ പ്രസംഗത്തിനെതിരെയാണ് റുമൈസ റഫീഖ് വനിതാ കമ്മിഷനെ സമീപിച്ചത്. അടിസ്ഥ‌ാനവുമില്ലാത്ത കാര്യങ്ങൾ നിരന്തരമായി പ്രചരിപ്പിക്കുകയും വിദ്വേഷം വളർത്തുന്ന തരത്തിൽ സംസാരിക്കുകയും ചെയ്യുന്ന പി.സി. ജോർജ് അത് തുടരുന്നു എന്നതാണ് വ്യക്തമാക്കുന്നത്.

അടിസ്ഥ‌ാന രഹിതമായി ഒരു പ്രദേശത്തെ മനുഷ്യരെ അപമാനിക്കുന്ന വിധമുള്ള പ്രസംഗം അംഗീകാരിക്കാൻ കഴിയില്ല. മാഹിയിലെ സ്ത്രീകൾ വേശ്യകളായിരുന്നെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന പി.സി ജേർജിൻ്റെ പരാമർശത്തിൽ വനിത കമ്മിഷൻ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

വിഭാഗീയവും വിദ്വേഷം വളർത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങളിലുടെയാണ് ബിജെപി പാർലമെൻ്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് കൂടിയാണ് പി.സി ജോർജ്‌ജിൻന്റെ പ്രസംഗം വ്യക്തമാക്കുന്നതെന്നും റുമൈസ റഫീഖ് ആരോപിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this