വീട്ടിൽ വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ജോൺ വർഗീസ് മകൻ ദീപക് ജോൺ (26) നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇയാൾ താമസിക്കുന്ന പൂവരണിയിലെ വീട്ടില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടികൂടിയത്.

ഇയാൾക്ക് കോട്ടയം ജില്ലയിൽ രാമപുരം, മേലുകാവ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്.

നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി പൊലീസ് കാപ്പാ നിയമനടപടി സ്വീകരിച്ചുവരുന്നതിനിടയിലാണ് ഇയാളെ കഞ്ചാവുമായി പാലാ പൊലീസ് പിടികൂടിയത്.



