Wednesday, February 11, 2026
HomeTOP NEWSINDIAസീറോ എംഡിആർ നയത്തിൽനിന്നുള്ള പിന്മാറ്റം: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഇനി പണം ഈടാക്കും

സീറോ എംഡിആർ നയത്തിൽനിന്നുള്ള പിന്മാറ്റം: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഇനി പണം ഈടാക്കും

Published on

3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചെലവുകൾ കൈകാര്യംചെയ്യുന്നതിൽ ബാങ്കുകളെയും പെയ്മെൻ്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ പുതിയ മാറ്റം. വ്യാപാരിയെ അടിസ്ഥാനമാക്കുന്നതിനു പകരം ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആർ അനുവദിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ ചെറിയ തുകയുടെ യുപിഐ പെയ്മെൻ്റുകൾക്ക് എംഡിആർ ഒഴിവാക്കുകയും വലിയ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുകയും ചെയ്യും. 2020 ജനുവരി മുതൽ പ്രാബല്യത്തിലുള്ള സീറോ എംഡിആർ നയത്തിൽനിന്നുള്ള പിന്മാറ്റമാണിത്. എംഡിആർ ചട്ടക്കൂട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ്, സാമ്പത്തികകാര്യ വകുപ്പ്, ധനകാര്യ സേവനവകുപ്പ് എന്നിവ ഉൾപ്പെട്ട ഒരു സുപ്രധാന യോഗം കഴിഞ്ഞയാഴ്‌ച നടന്നു.

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിലെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ബാങ്കുകളും പെയ്മെൻ്റ് സേവനദാതാക്കളും ആശങ്കകൾ ഉയർത്തിയിട്ടുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനം യുപിഐ ആണ് കൈകാര്യം ചെയ്യുന്നത്. 2020 മുതൽ യുപിഐ പേഴ്‌സൺ ടു മെർച്ചൻ്റ് ഇടപാടുകളുടെ മൂല്യം 60 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.

വൻകിട വ്യാപാരികളുടെ യുപിഐ ഇടപാടുകൾക്ക് 0.3 ശതമാനം എംഡിആർ ഏർപ്പെടുത്താൻ പെയ്മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. നിലവിൽ റുപേ ഒഴികെയുള്ള ക്രെഡിറ്റ്, ഡെബിറ്റ് പെയ്മെൻ്റുകളുടെ എംഡിആർ 0.9 ശതമനംമുതൽ രണ്ട് ശതമാനം വരെയാണ്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this