Thursday, February 12, 2026
HomeFEATUREDസി എസ്‌ ഐ വൈദികർ നടത്തിയ വിവാദ ധ്യാനം ചട്ടം ലംഘിച്ചെന്ന് കളക്ടറുടെ കണ്ടെത്തൽ

സി എസ്‌ ഐ വൈദികർ നടത്തിയ വിവാദ ധ്യാനം ചട്ടം ലംഘിച്ചെന്ന് കളക്ടറുടെ കണ്ടെത്തൽ

Published on

മൂന്നാറിൽ സിഎസ്‌ഐ വൈദികർ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ. ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിലാണ് 450 ഓളം പേർ ധ്യാനത്തിൽ പങ്കെടുത്തെന്നു കണ്ടെത്തിയത്. റിപ്പോർട്ട് ഇന്ന് ജില്ല കളക്ടർക്ക് കൈമാറും.മൂന്നാറിലെ ധ്യാനത്തിൽ 230 പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നായിരുന്നു സിഎസ്‌ഐ സഭ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ സഭ നേതൃത്വത്തെ തള്ളുന്നതാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട്. 450പേർ ധ്യാനത്തിൽ പങ്കെടുത്തു എന്നും മാസ്‌ക് ഉൾപ്പെടെ ധരിക്കുന്നതിൽ വൈദികർ അലംഭാവം കാണിച്ചുവെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

ഏപ്രിൽ 12 മുതൽ ഇടുക്കിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഏപ്രിൽ 13 മുതൽ 17 വരെ നടത്തിയ ധ്യാനം ജില്ല ഭരണകൂടത്തിന്റെ അനുമതി വാങ്ങാതെയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ധ്യാനത്തിൽ പങ്കെടുത്ത വൈദികർക്ക് കൊവിഡ് പിടിപെട്ടതോടെ സഭ വിശ്വാസികൾ തന്നെയാണ് സഭ നേതൃത്വത്തിനെതിരെ പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്. സംഭവത്തിൽ സംഘടകർക്കും, വൈദികർക്കും, മൂന്നാറിലെ സിഎസ്‌ഐ പള്ളി അധികാരികൾക്കുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this