Thursday, February 12, 2026
HomeTOP NEWSINDIAസിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം നീളുമെന്ന് ആശങ്ക; ക്രിസ്മസിനു മുൻപ് തൊഴിലാളികളെ...

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം നീളുമെന്ന് ആശങ്ക; ക്രിസ്മസിനു മുൻപ് തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് പ്രത്യാശ

Published on

ഉത്തരകാശി ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം നീളുമെന്ന് ആശങ്ക. ദൗത്യം പൂർത്തിയാകാൻ ദീർഘസമയമെടുക്കുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുൻ ഉദ്യോഗസ്ഥ‌ൻ സയ്യിദ് ആദാ ഹസനൈൻ പറഞ്ഞു. അതേസമയം ക്രിസ്മസിനു മുൻപ് തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് രാജ്യാന്തര ടണലിങ് ഉപദേഷ്‌ടാവ് അർണോൾഡ് ഡിക്സ് പ്രത്യാശ പ്രകടിപ്പിച്ചു.

മലയുടെ മുകളിൽ നിന്നു തുരന്നിറങ്ങാനുള്ള കൂറ്റൻ ഡ്രില്ലിങ് യന്ത്രങ്ങൾ ഇന്നലെ മണിക്കൂറുകളെടുത്ത് മുകളിലെത്തിച്ചു. ഒന്നര മീറ്റർ വ്യാസത്തിൽ 90- 100 മീറ്റർ മല തുരന്നിറങ്ങിയാലേ തുരങ്കത്തിനു മുകളിലെത്താനാവൂ. ഇതിന് 3- 4 ദിവസം വേണ്ടിവരും. കിണർ പോലെ താഴേക്കു കുഴിക്കാനാണ് ആലോചന. എന്നാൽ, ഈ രീതിയിൽ ആഴത്തിൽ കുഴിയെടുക്കുന്നതു മലയിടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.

രക്ഷാകുഴലിനുള്ളിൽ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രത്തിലെ ബ്ലേഡുകൾ ഓരോന്നായി അറുത്തുമാറ്റി, യന്ത്രം പുറത്തേക്കെടുക്കാനുള്ള ശ്രമം ഇന്നലെ അർധരാത്രിയും തുടർന്നു. ദൗത്യ സംഘം കുഴലിനുള്ളിലേക്കു നുഴഞ്ഞുകയറി അവശിഷ്‌ടങ്ങൾക്കിടയിലെ ഇരുമ്പ്, സ്റ്റ‌ീൽ പാളികൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരും. അവ നീക്കുന്നതിനൊപ്പം യന്ത്രത്തിൻ്റെ സഹായത്തോടെ പുറത്തുനിന്നു ശക്തമായ മർദത്തോടെ കുഴൽ മുന്നോട്ടു നീക്കുകയാണു ലക്ഷ്യം. മറ്റു പ്രതിസന്ധികൾ ഉണ്ടായില്ലെങ്കിൽ എത്രയും പെട്ടെന്നു തന്നെ തൊഴിലാളികളിലേക്ക് എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this